23.9 C
Kottayam
Thursday, June 4, 2026

എന്റെ സിനിമകള്‍ കാണുകയും വേണം, എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം; എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത് എന്ന് നയന്‍താര

Must read

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് നയന്‍താര. ഇക്കഴിഞ്ഞ നവംബര്‍ 18 ന് ആയിരുന്നു നയന്‍താരയുടെ ജന്മദിനം. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നയന്‍താരയുടെ ഒരു ആദ്യകാല അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പും വൈറലായിരുന്നു.

ഇതില്‍ നയന്‍താര തന്നെ കുറിച്ച് വന്ന ഗോസിപ്പുകളോട് ശക്തമായി പ്രതികരിയ്ക്കുന്നത് വീഡിയോയില്‍ കാണാം. എന്നെ ഇഷ്ടമില്ലാത്തവര്‍ എന്തിനാണ് എന്റെ സിനിമകള്‍ കാണാന്‍ പോകുന്നത് എന്നായിരുന്നു നയന്‍താരയുടെ ചോദ്യം. എന്റെ സിനിമകള്‍ കാണുകയും വേണം, എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം.

വിമര്‍ശനങ്ങള്‍ ആവാം. നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ അംഗീകരിയ്ക്കുന്നു. അതിനപ്പുറം എന്റെ വേഷത്തെ കുറിച്ചും മറ്റും വിമര്‍ശിക്കാന്‍ എന്ത് അവകാശമാണ് നിങ്ങള്‍ക്കുള്ളത് എന്നൊക്കെ ചോദിച്ച് ക്ഷോഭിയ്ക്കുന്ന നയന്‍താരയെയാണ് വീഡിയോയില്‍ കാണുന്നത്. വിവാദങ്ങളും ഗോസിപ്പുകളും വന്നാല്‍ എനിക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിക്കുകയുള്ളൂ, അല്ലാതെ ഒരക്ഷരം മിണ്ടില്ല എന്നും നടി പറയുന്നുണ്ട്.

അന്ന് ആ അഭിമുഖത്തില്‍ കണ്ടതില്‍ നിന്ന് നയന്‍താരയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ആ അഭിമുഖത്തിന് ശേഷം നയന്‍താര കൂടുതല്‍ അഭിമുഖങ്ങള്‍ നല്‍കിയിരുന്നില്ല വല്ലപ്പോഴും മാത്രമാണ് ഏതെങ്കിലും ഒരു ചാറ്റ് ഷോയില്‍ താരം പങ്കെടുക്കുന്നത്. അപ്പോള്‍ വളരെ മിതത്വത്തോടെ മാത്രമേ നടി സംസാരിക്കാറുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week