അവള്‍ നല്ല തമാശയൊക്കെ പറയുന്ന കുട്ടിയാണ്; അഭിനയിക്കാനൊക്കെ നല്ല ഇഷ്ടമാണ്, നല്ല ക്ഷമയുമാണ്; പക്ഷെ, മകളെ കുറിച്ചോർക്കുമ്പോഴുള്ള സിത്താരയുടെ വിഷമം ഇതാണ്!
മലയാളികൾ നെഞ്ചേറ്റിയ സ്വരമാണ് ഗായിക സിത്താര കൃഷ്ണകുമാറിന്റേത്. പാട്ടിലൂടെ മാത്രമല്ല സിത്താരയുടെ തുറന്ന ചിന്താഗതിയോടും പ്രേക്ഷകർക്ക് വലിയ ബഹുമാനമാണ്. ബോഡി ഷെയിമിങ്ങിനെ കുറിച്ചും മറ്റുമൊക്കെ വ്യക്തമായി താരം സംസാരിക്കാറുണ്ട്. സാമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്ക് വെക്കുന്നതും പതിവാണ്.
ഗായിക എന്നതിലുപരി നര്‍ത്തകി, അവതാരക, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ വിവിധ മേഖലകളില്‍ താരം സജീവമാണ്. തന്റെ പുതിയ ചിത്രമായ ‘പുഷ്പ’യെ കുറിച്ചും മകളെകുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരമിപ്പോള്‍. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിത്താര മനസുതുറക്കുന്നത്.
വളരെ അവിചാരിതമായിട്ടാണ് ‘പുഷ്പ’യിലേക്കെത്തുന്നതെന്ന് സിത്താര പറയുന്നു. ‘ഡി.എസ്.പി സാറിന്റെ സ്റ്റുഡിയോയില്‍ നിന്നാണ് ഇങ്ങനൊരു പാട്ടുണ്ട് നാളെ വന്ന് പാടാന്‍ പറ്റുമോ എന്ന് ചോദിച്ച് വിളി വരുന്നത്. ദേവി ശ്രീ പ്രസാദ് എന്ന കമ്പോസര്‍ക്ക് വേണ്ടി പാടുക എന്നത് എല്ലാവരുടെയും വലിയ സ്വപ്നം ആണ്. അങ്ങനെ ഞാന്‍ ചെന്നൈയിലേക്ക് പോയി, അദ്ദേഹം തന്നെയാണ് പാട്ടിന്റെ ഡീറ്റെയില്‍സൊക്കെ പറഞ്ഞ് തന്നത്. അവിടെ വെച്ചാണ് ഇതൊരു വലിയ സിനിമയാണ് നാല് ഭാഷകളിലാണ് ഇറങ്ങുന്നത് എന്നൊക്കെ അറിയുന്നത്,” സിത്താര പറയുന്നു.
മകള്‍ക്ക് അഭിനയിക്കാനും ക്യാമറക്ക് മുന്നില്‍ വരാനും നല്ല താല്‍പര്യമാണെന്ന് താരം പറയുന്നു. ‘എനിക്ക് അവള്‍ വലിയ കുട്ടിയായി എന്ന് ആലോചിക്കുമ്പോള്‍ തന്നെ വിഷമമാണ്. കുട്ടികളൊക്കെ ആവുമ്പോള്‍ അവരുടെ കൊഞ്ചല്‍ മാറുന്നത് നമുക്ക് വലിയ സങ്കടമുള്ള കാര്യമാണ്.
അവള്‍ നല്ല തമാശയൊക്കെ പറയുന്ന കുട്ടിയാണ്. കോമഡിയൊക്കെ അടിക്കും. അഭിനയിക്കാനൊക്കെ നല്ല ഇഷ്ടമാണ്. നല്ല ക്ഷമയുമാണ്. എന്നെക്കാളും കൂടുതല്‍ ഇങ്ങനത്തെ കാര്യങ്ങള്‍ക്കൊക്കെ അവള്‍ക്കാണ് താല്‍പര്യം,’ സിത്താര പറയുന്നു.