EntertainmentKeralaNews

നവ്യ നായര്‍ക്കൊപ്പമുള്ള ചിത്രവുമായി ലക്ഷ്മി പ്രിയ; പഴയ വിവാദങ്ങള്‍ മറക്കാതെ വമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കൊച്ചി:മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയായ താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ താരം സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പറഞ്ഞ് രംഗത്തെത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വിവാദങ്ങളിലേയ്ക്ക് എത്താറുള്ളത്.

ചിലപ്പോഴൊക്കെ ലക്ഷ്മി എന്ത് തരത്തിലെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാലും വിമര്‍ശനങ്ങള്‍ മാത്രം പറഞ്ഞുകൊണ്ട് എത്തുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ അതിനെ ഒക്കെ വളരെ ശക്തമായി തന്നെ നേരിടാനും താരത്തിന്റെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലക്ഷ്മി പങ്കുവെച്ച് ഒരു ചിത്രത്തിനും വലിയ രീതിയില്‍ ഉള്ള വിമര്‍ശനമാണ് ലഭിക്കുന്നത്. എന്നാല്‍ ഈ തവണ ലക്ഷ്മിക്ക് അല്ല വിമര്‍ശനം ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നവ്യ നായര്‍ക്കൊപ്പമുള്ള ഒരു ചിത്രം ആണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. നവ്യയ്ക്ക് എതിരെ ആണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ലക്ഷ്മി പങ്കുവെച്ച ചിത്രത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. നമ്മുടെ സന്തോഷേട്ടനെ കളിയാക്കിയ അവളുടെ കൂടെ ഇരിക്കരുത് ലക്ഷ്മി ചേച്ചി ഒറ്റക്കിരുന്നമതി അതാ ഞങ്ങള്‍ക്ക് ഇഷ്ട്ടം കിടു, ഇവരോടോപ്പം ഇരിക്കല്ലെ തോറ്റുപോകും മനുഷ്യനാകണം, ലക്ഷ്മി പ്രിയ’…ലക്ഷ്മിക്കു പ്രിയയായവളാകട്ടെ എന്നും, ഉള്ള പ്രിയം കൂടി കളയല്ലേ…തുടങ്ങി നിരവധി കമെന്റുകള്‍ ആണ് താരം പങ്കുവെച്ച ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം ഇരുവരുടെയും മേക്കപ്പിനേയും കളിയാക്കികൊണ്ടുള്ള കമെന്റുകളും വരുന്നുണ്ട്.

സ്റ്റാര്‍ മാജിക്കില്‍ വെച്ച് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി എന്ന പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ആണ് നവ്യ നായര്‍ക്ക് എതിരെ ഉണ്ടായത്. ആ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുന്നത്. നവ്യ നായര്‍ക്ക് എതിരെ മാത്രമല്ല, അഥിതി ആയി എത്തിയ നിത്യ ദാസിനും സ്റ്റാര്‍ മാജിക്ക് അവതാരിക ലക്ഷ്മി നക്ഷത്രയ്ക്കും എതിരെ വിമര്‍ശനങ്ങള്‍ വലിയ രീതിയില്‍ ഉണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരനെ വേദിയില്‍ വിളിച്ച് വരുത്തി അപമാനിച്ചു എന്നാണു ഇവര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളോടും വിമര്‍ശനങ്ങളോട് ഒന്നും ഇവര്‍ മൂന്ന് പേരും പ്രതികരിച്ചിരുന്നില്ല.

സ്വന്തം പോക്കറ്റില്‍ നിന്നും പത്ത് രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാത്ത നവ്യ നിരവധി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് ഇങ്ങനെ പെരുമാറാന്‍ പാടുള്ളതല്ല. ഇത്രയ്ക്ക് താരം താഴ്ന്ന പ്രവര്‍ത്തി നവ്യയില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്ന് തുടങ്ങി അസഭ്യ വര്‍ഷങ്ങളും ചിലര്‍ നവ്യയ്ക്കെതിരെ പ്രയോഗിച്ചിരുന്നു.

അന്ന് സംഭവിച്ചത് ഇതാണ് എന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി എത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ഒരു പരിപാടിയില്‍ ഞാന്‍ അതിഥിയായിട്ട് പോകുന്നു. അവിടെ എന്നെ പോലെ തന്നെ അതിഥിയായിട്ട് വന്ന പഴയ രണ്ട് നടിമാര്‍, ചില സിനിമകളില്‍ ഒക്കെ അഭിനയിച്ച പ്രശ്തരായ രണ്ടു നടിമാര്‍ അവിടെ ഉണ്ടായിരുന്നു. ഇവര്‍ എന്റെ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന സിനിമയിലെ ഒരു പാട്ട് എന്നോട് പാടാന്‍ പറഞ്ഞു. ഞാന്‍ പാട്ട് പാടിയപ്പോള്‍ ഗജിനി സിനിമയിലെ സുട്രും വിഴി ചൂടാതെ എന്ന പാട്ട് ഇവര്‍ ഇതിന്റെ കൂടെ പാടുകയും ഈ പാട്ടില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും ഇവര്‍ നടത്തി.

ഞാന്‍ വേറൊരു പാട്ട് പാടിയപ്പോള്‍ അതും ഈ പാട്ടില്‍ നിന്നും അടിച്ച് മാറ്റിയതാണെന്ന് ഇവര്‍ പറയുന്നു. ഞാന്‍ പാടുമ്പോള്‍ എനിക്ക് അനുസരിച്ച് ഇവര്‍ ഓര്‍ക്കസ്ട്ര വായിക്കും, അവര് പാടുമ്പോള്‍ അവര്‍ക്ക് അനുസരിച്ചും. ഇവര് പാട്ടു പാടി കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ആദ്യം ഞാന്‍ വിചാരിച്ചും ബൈ ചാന്‍സ് ആണെന്ന്, തുടര്‍ന്ന് വന്നപ്പോള്‍ എനിക്ക് തോന്നി ഇത് സ്‌ക്രിപ്റ്റഡ് ആവാം എന്ന്. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനായി, സന്തോഷ് പണ്ഡിറ്റ് മറ്റു പാട്ടുകളില്‍ നിന്ന് അടിച്ചു മാറ്റിയാണ് പാട്ട് ഉണ്ടാക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇവര്‍ ഗെയിം കളിക്കുന്നതാണ് എന്ന് എനിക്ക് തോന്നി.

അതിന് ഞാന്‍ അവസാനമായി മറുപടി പറയുന്നുണ്ട്. നമുക്ക് ഏത് പാട്ടും ഒരു 72 രീതിയിലാണ് ചാര്‍ട്ട് ചെയ്യുന്നത്. പിന്നെ ഓരോ പാട്ടിനെയും പുതുമയുള്ളതാക്കി എടുക്കുകയാണ്. ഞാനൊരു മ്യൂസിക് ഇട്ടാല്‍ നിങ്ങള്‍ക്ക് ഒരു നൂറ് പാട്ട് പാടാന്‍ കഴിയും. അത് അടിച്ചു മാറ്റിയത് എന്നല്ല. എന്റെ പാട്ട് അടിച്ചു മാറ്റിയതാണ് എന്ന് തെളിയിക്കാന്‍ നിങ്ങള്‍ എന്റെ സിനിമയിലെ പാട്ടിന്റെ കരോക്ക ഇട്ട് ഗജിനിയിലെ പാട്ട് പാടുക. അത് പറ്റുകയാണെങ്കില്‍ ഓകെ അടിച്ചു മാറ്റിയതാണ് എന്ന് സമ്മതിക്കാം.

അല്ലാതെ വെറുതെ അനാവശ്യമായി ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. ഇത് അവര്‍ക്ക് മനസിലാക്കാനാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. സ്റ്റാര്‍ മാജിക് എന്ന പരിപാടി ശരിക്കും ഫണ്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്. പക്ഷെ എന്ത് ഫണ്‍ ആണെങ്കിലും ഗസ്റ്റ് ഈസ് ഗോഡ്. വിളിച്ചു വരുത്തുന്ന അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതു പോലെ തന്നെ നിങ്ങളെ ഇങ്ങോട്ട് ഒരാള്‍ ബഹുമാനിക്കണമെങ്കില്‍ സ്നേഹിക്കണമെങ്കില്‍ നിങ്ങള്‍ അങ്ങോട്ടും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണം. ഇതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ പറ്റിയ എത്ര പേര്‍ അതിലുണ്ടെന്ന് എനിക്ക് അറിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker