27.4 C
Kottayam
Thursday, June 4, 2026

തിരുവനന്തപുരം കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു

Must read

തിരുവനന്തപുരം:നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കോവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത ഒട്ടും കുറയ്ക്കാതെ മുന്നോട്ടു പോകുമെന്ന് കളക്ടര്‍ പറഞ്ഞു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ ജിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. തിരുവനന്തപുരം ഏറെ പ്രിയപ്പെട്ട സ്ഥലമാണെന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

പഞ്ചാബ് ബതിന്റ സ്വദേശിയായ ഖോസ അമൃത്‌സറിലെ സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ നിന്നും ബി.ഡി.എസ് പൂര്‍ത്തിയാക്കി. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. തൃശൂര്‍ അസിസ്റ്റന്റ് കളക്ടര്‍, തലശ്ശേരി സബ് കളക്ടര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം.ഡി, നാഷണല്‍ ആയുഷ് മിഷന്‍ എം.ഡി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഭര്‍ത്താവ് ഖത്തറില്‍ ഡോക്ടറാണ്. ഒന്നരവയസുകള്ള മകളുണ്ട്. തലശ്ശേരി സബ്കളക്ടറായിരുന്ന കാലത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനത്തിലും കണ്ടല്‍വന സംരക്ഷണ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി.

മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്ന കെ. ഗോപാലകൃഷ്ണന് കളക്ടറേറ്റ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week