27.6 C
Kottayam
Thursday, June 4, 2026

കാണ്‍പൂരിലെ ആശ്രമത്തിനുള്ളില്‍ വെച്ച് അവിടുള്ളവര്‍ ലഡു നല്‍കി; അത് കഴിച്ചതോടെ ബോധരഹിതയായി; മുഖ്യ പുരോഹിതനും ക്ഷേത്ര പൂജാരിയും ഉള്‍പ്പെടെ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു; പരാതിയുമായി ദേശീയ തായ്ക്വോണ്ടോ താരം

Must read

കാണ്‍പൂര്‍: കാണ്‍പുരിലെ ആശ്രമത്തില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ദേശീയ തായ്ക്വോണ്ടോ താരത്തിന്റെ പരാതിയില്‍ അന്വേഷണം. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ആശ്രമത്തില്‍ വച്ചാണ് ആക്രമണം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത് ജനുവരിയിലാണ് പീഡനം നടന്നത്, നാല് മാസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

കുറ്റാരോപിതര്‍ വീണ്ടും ആക്രമിച്ചാലോ എന്ന ഭയം കൊണ്ടാണ് പാരാതി നല്‍കാന്‍ നാല് മാസം വൈകിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആശ്രമ പരിസരത്തുവച്ച് ഒരാള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അതിജീവിത പൊലീസിന് കൈമാറി. പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

- Advertisement -

പഴയ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഒരു കട തുടങ്ങാന്‍ സാധ്യമായ സ്ഥലം കണ്ടെത്തുന്നതിന് സഹായിക്കാമോ എന്ന് പ്രദേശവാസിയായ ഗോവിന്ദ് മഹ്‌തോ എന്നയാളോട് പെണ്‍കുട്ടി അന്വേഷിച്ചിരുന്നു. എന്നാല്‍ അതിന് സാധിക്കുന്ന ആളുകളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഗോവിന്ദ് തന്നെ ആശ്രമത്തിലേക്ക് കൊണ്ടുപോയതായി പെണ്‍കുട്ടി പറഞ്ഞു.

- Advertisement -

ആശ്രമത്തിനുള്ളില്‍ വെച്ച് അവിടുള്ളവര്‍ ഒരു ലഡു നല്‍കി. അത് കഴിച്ചതോടെ ബോധരഹിതയായി. തുടര്‍ന്ന് ആശ്രമത്തിലെ മഹാന്ത് (മുഖ്യ പുരോഹിതന്‍) ഉള്‍പ്പെടെ നിരവധി പേര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തു. ക്ഷേത്ര പൂജാരി ഉള്‍പ്പെടെ നാല് പേരുണ്ടായിരുന്നു- പെണ്‍കുട്ടി പറഞ്ഞു.

- Advertisement -

പരാതിയില്‍ കേസെടുത്തതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് (എഡിസിപി) മഹേഷ് കുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ തങ്ങള്‍ പ്രയാഗ്രാജില്‍ കുംഭമേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ആശ്രമത്തിലെ പുരോഹിതന്മാര്‍ അവകാശപ്പെട്ടു. പുരോഹിതന്മാരുടെ വാദം തെളിയിക്കുന്നതിനായി ഫോട്ടോകളും വീഡിയോകളും പൊലീസിന് നല്‍കിയിട്ടുണ്ട്. ഇവയും പരിശോധനയിലാണെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week