KeralaNews

കൊച്ചി നഗരത്തിന് വീണ്ടും ദേശീയ അംഗീകാരം

കൊച്ചി: രാജ്യത്തെ നൂറ് നഗരങ്ങളില്‍ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തിയ Nurturing Neighbourhood Challenge’ (ശിശു സൗഹൃദ അയല്‍പക്കങ്ങള്‍),’Street for People Challenge’ (തെരുവുകള്‍ ജനങ്ങള്‍ക്കായി), എന്നീ ചാലഞ്ചുകളില്‍ ആദ്യത്തെ 10 നഗരങ്ങളില്‍ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടതൊയി കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളില്‍ ഈ ചലഞ്ച് സംഘടിപ്പിച്ചത്. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി ആണ് ഇന്ന് പ്രഖ്യാപനം നടത്തിയതെന്നും മേയര്‍ അറിയിച്ചു.

2021-22 സാമ്ബത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ കൊച്ചി നഗരസഭ ‘Nurturing Neighbourhood’ എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. പശ്ചിമ കൊച്ചി മേഖലയിലെ ഈരവേലി, കരിപ്പാലം എന്നിവിടങ്ങളിലെ അങ്കണവാടികളും സമീപ പ്രദേശങ്ങളുമാണ് ‘Nurturing Neighbourhood’പദ്ധതിക്കായി നഗരസഭ തിരഞ്ഞെടുത്തിരുന്നത്. ശിശുക്കളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളും, അയല്‍ പക്കങ്ങളും രൂപപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കിയ പദ്ധതിയാണിത്. സിഎസ്‌എംഎല്‍, ഡബ്യൂആര്‍ഐ ഇന്ത്യ എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഈ പദ്ധതി നഗരസഭ നടപ്പിലാക്കിയത്.

കാല്‍നട യാത്ര പ്രോല്‍സാഹിക്കുകയും, കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ തെരുവുകള്‍ രൂപപ്പെടുത്തുകയുമാണ് ‘Street for People Challenge’ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ ഫോര്‍ട്ട് കൊച്ചിയില്‍ ട്രാഫിക് റീ റൂട്ടിംഗ്, കാല്‍നടപാത നിര്‍മ്മാണം, സൈക്കിള്‍ ട്രാക്ക് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി നഗരസഭ ആരംഭിച്ചിട്ടുണ്ട്. CSML, GIZ INDIA എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് ‘tSreet for People Challenge’ പദ്ധതി നഗരസഭ നടപ്പാക്കുന്നതെന്നും മേയര്‍ വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button