27.6 C
Kottayam
Sunday, November 17, 2024
test1
test1

മലപ്പുറം ജില്ലയിൽ നാഷണൽ ദേശീയപാതാ വികസനം യാഥാർത്ഥ്യത്തിലേക്ക്, നഷ്ടപരിഹാരമായി വിതരണം ചെയ്തത് കോടികൾ

Must read

മലപ്പുറം: ജില്ലയിലെ നാഷണൽ ഹൈവേ വീതി കൂട്ടൽ വികസനം യാഥാർത്ഥ്യത്തിലേക്ക്. കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം വില്ലേജിലെ ഭൂവുടമകൾക്ക് സ്ഥലത്തിൻ്റെ വില ചെക്കായി ഇന്ന് കൈമാറി. കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കേണ്ടതുള്ളത് കൊണ്ട് ആറുപേരാണ് മലപ്പുറം കളക്ടറേറ്റിലെത്തിയത്. ചടങ്ങ് ഓൺലൈൻ വഴി കേരള നിയമസഭ സ്പീക്കർ ശ്രീ ശ്രീരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.

ബാക്കിയുള്ള സ്ഥലമുടമകൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്നും നാളെയുമായി പണം ട്രാൻസ്ഫർ ചെയ്ത് കൊടുക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് നഷ്ടപരിഹാരതുക നൽകുന്നത്. പിണറായി സർക്കാർ വരുമ്പോൾ സർവേ പോലും നടന്നിരുന്നില്ല.

ചടങ്ങുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിൻ്റെ വാർത്താക്കുറിപ്പ് ഇങ്ങനെ:

മാധ്യമവും ജമാഅത്തെ ഇസ്ലാമിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമിച്ചെങ്കിലും, സർക്കാർ ഉദ്യോഗസ്ഥർ നിജസ്ഥിതി ഭൂവുടമകള ബോദ്ധ്യപ്പെടുത്തി. ഇതോടെ ജനങ്ങൾ സഹകരിച്ചു. സർവേ നടന്നു. ഇപ്പോഴിതാ പണവും കൊടുത്തുതുടങ്ങി. ആർക്കും ഒരു പരാതിയുമില്ല.

ഗെയ്ൽ വാതക പൈപ്പ് ലൈൻ അസംഭവ്യം എന്ന് വീമ്പു പറഞ്ഞത് ഇതേ ആളുകളായിരുന്നു. വൈകാതെ ജനങ്ങൾക്ക് കാര്യം മനസ്സിലായി. അവർ സഹകരിച്ചു. മാന്യമായ നഷ്ട പരിഹാരം അവർക്കും LDF സർക്കാർ ഉറപ്പുവരുത്തി.

നേഷണൽ ഹൈവേയുടെ കാര്യത്തിലും ഗെയ്ൽ പൈപ്പ് ലൈൻ ഇടുന്ന വിഷയത്തിലും, ജമാഅത്തെ ഇസ്ലാമിയും മാധ്യമവും നടത്തിയ അതേ കള്ളപ്രചരണമാണ് സംവരണവുമായി ബന്ധപ്പെട്ടും അവർ നടത്തുന്നത്. ഇക്കുറി മീഡിയ വൺ ചാനലും കൂടെയുണ്ട്. അതുകൊണ്ടാണ് മുസ്ലിംലീഗ് പോലും സമരത്തിൻ്റെ നേതൃത്യം ഏറ്റെടുക്കാതെ അണിയറക്കുള്ളിലേക്ക് പിൻവലിഞ്ഞത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ, ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം, ഞങ്ങൾ അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്ന് പറയാൻ ലീഗിനോ കോൺഗ്രസ്സിനോ എന്താണ് കഴിയാത്തത്? എന്നും പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവ് പിണറായി സർക്കാറിൻ്റെ സാമ്പത്തിക സംവരണ നയം തിരുത്തുമെന്ന് എന്തേ പ്രഖ്യാപിക്കാത്തത്? ഉത്തരം ലളിതമാണ്. LDF സർക്കാരിൻ്റെ സംവരണ നയമാണ് ശരി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് UDF ൻ്റെ പ്രകടന പത്രികയിലും സാമ്പത്തിക സംവരണം സ്ഥാനം പിടിച്ചിരുന്നുവെന്ന് എത്രപേർക്കറിയാം. നിലവിലെ സാമുദായിക സംവരണത്തിൽ ഒരു അണുമണിത്തൂക്കം പോലും കുറവുവരാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അടിവരയിടപ്പെടേണ്ടതാണ്. ഏതുവിഭാഗത്തിലേയും താഴേ തട്ടിലുള്ള പാവങ്ങൾക്ക്, ഒരു കൈത്താങ്ങ് വേണം. അതിൽ അരിശം പ്രകടിപ്പിച്ച് സാമുദായിക സംഘർഷം സൃഷ്ടിക്കാനല്ല, അതിനോട് ചേർന്ന് നിൽക്കാനാണ് മനുഷ്യസ്നേഹികൾ ശ്രമിക്കേണ്ടത്. മതഭ്രാന്തൻമാർ ഓരിയിടുന്നത് കേട്ട് കൂടെക്കൂടിയാൽ ഒപ്പംകൂടിയവരും കുഴിയിൽ ചാടും. അതുമറക്കണ്ട.
—————————————–
നാഷണൽ ഹൈവേ സ്ഥലമേറ്റെടുപ്പിൻ്റെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്തിലെ ആറുപേർക്ക് നൽകിയ നഷ്ടപരിഹാര തുകയുടെ വിശദ വിവരങ്ങൾ താഴെ:

1) അബ്ദുൽ ഖാദർ —————————-
4.15 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 19,52,973,
കെട്ടിടത്തിന്റെ നഷ്ട പരിഹാരം: 67,48,006,
കാർഷിക വിളകളുടെ നഷ്ട പരിഹാരം: 48700, മറ്റു മരങ്ങളുടെ നഷ്ടപരിഹാരം: 684,
പുനരധിവാസിതിനുള്ള ധനസഹായം: 2,86,000, മൊത്തം നഷ്ടപരിഹാരം: 90,36,364.(90 ലക്ഷം)

2) ചന്ദ്രൻ
————–
5.41 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 25,45,841,
കെട്ടിടത്തിന്റെ നഷ്ട പരിഹാരം: 85,74,676,
കാർഷിക വിളകളുടെ നഷ്ട പരിഹാരം: 82,100, മറ്റു മരങ്ങളുടെ നഷ്ടപരിഹാരം: 14,136, പുനരധിവാസിതിനുള്ള ധനസഹായം: 2,86,000, മൊത്തം നഷ്ടപരിഹാരം: 1,15,02,933. (ഒരുകോടി പതിനഞ്ച് ലക്ഷം)

3) പരപ്പാര സിദ്ദീഖ്
—————————
9.04 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 42,54,693,
കെട്ടിടത്തിന്റെ നഷ്ട പരിഹാരം: 45,00,157,
കാർഷിക വിളകളുടെ നഷ്ട പരിഹാരം: 51,000,
പുനരധിവാസതിനുള്ള ധനസഹായം: 2,86,000, മൊത്തം നഷ്ടപരിഹാരം: 90,91,851. (90 ലക്ഷം)

4) ഹംസ
————-
26.19 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 1,23,22,335.
കെട്ടിടത്തിന്റെ നഷ്ട പരിഹാരം:1,40,50,862.
കാർഷിക വിളകളുടെ നഷ്ട പരിഹാരം:1,44,000, മറ്റു മരങ്ങളുടെ നഷ്ടപരിഹാരം: 3396,
മൊത്തം നഷ്ടപരിഹാരം: 2,65,20,593. (രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷം)

5) ഹസ്സൻ
————–
4.69 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 22,08,720,
കെട്ടിടത്തിന്റെ നഷ്ട പരിഹാരം: 1,81,27,195,
കാർഷിക വിളകളുടെ നഷ്ട പരിഹാരം: 10,000,
മൊത്തം നഷ്ടപരിഹാരം: 2,03,45,915. (രണ്ടുകോടി)

6) മുസ്തഫ ഹാജി
—————————
4.02 സെന്റ് സ്ഥലം;
ഭൂമിയുടെ നഷ്ടപരിഹാരം: 18,94,849,
കെട്ടിടത്തിന്റെ നഷ്ട പരിഹാരം: 30,37,867,
കാർഷിക വിളകളുടെ നഷ്ട പരിഹാരം: 12,000, മൊത്തം നഷ്ടപരിഹാരം: 49,44,717.
(49 ലക്ഷം)

കുറ്റിപ്പുറം പഞ്ചായത്തിലെ രണ്ടു വില്ലേജിലുള്ള മറ്റു ഗുണഭോക്താക്കൾക്കെല്ലാം നഷ്ടപരിഹാര തുക അക്കൗണ്ടുകളിലേക്ക് കൈമാറുകയാണ് ചെയ്തിട്ടുള്ളത്. “തുടരണം ഈഭരണം,
വളരണം ഈനാട്”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടമ്മയെ വിവാഹം കഴിയ്ക്കണമെന്ന് മോഹം,ആവശ്യം നിരസിച്ചതോെബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കാന്‍ ശ്രമം;കുറ്റം സമ്മതിച്ച് പ്രതി

കോഴിക്കോട്: അത്തോളിയില്‍ വീട്ടമ്മയെ ബ്ലേഡ് ഉപയോഗിച്ച് കൊല്ലാൻ നോക്കിയത് തന്‍റെ വിവാഹ അഭ്യാർത്ഥന നിരസിച്ചതിനാലാണെന്ന് പ്രതിയുടെ മൊഴി. വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടമ്മ അവഗണിച്ചതിനാലും പരാതി പറഞ്ഞ് ജോലി പോയതോടെയുള്ള പകയിലുമാണ് താൻ...

പ്രധാന പണി മോഷണം ;സൈഡ് ബിസിനസായി കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം! പ്രതി പൊന്നാനിയില്‍ പിടിയില്‍

മലപ്പുറം: കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ...

പ്രോസിക്യൂഷന്‍ സത്യവാങ്മൂലം തിരിച്ചടി,റഹീമിന്റെ മോചനത്തിന് വിലങ്ങുതടിയായി അന്വേഷണസംഘത്തിന്റെ ഏഴു കണ്ടെത്തലുകള്‍;ആശങ്കയില്‍ കുടുംബം

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത്.  ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി....

മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ 3 യുവതികള്‍ മുങ്ങിമരിച്ചു

മംഗളൂരു: മൈസൂരു സ്വദേശികളായ മൂന്ന് യുവതികൾ നവംബർ 17 ഞായറാഴ്ച രാവിലെ സോമേശ്വര ഉച്ചിലയിലെ വാ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വെള്ളത്തിൽ കളിക്കുന്നതിനിടെ ദാരുണമായി മുങ്ങിമരിച്ചു. മൈസൂരു കുറുബറഹള്ളി നാലാം ക്രോസിൽ നിഷിത എംഡി...

തമിഴ് തിരുട്ടുഗ്രാമങ്ങളിലെ മനുഷ്യപ്പറ്റില്ലാത്ത മോഷ്ടാക്കളുടെ സംഘം!മോഷണം തടഞ്ഞാല്‍ വകവരുത്താനും മടിയ്ക്കാത്ത ചെകുത്താന്‍മാര്‍; മുങ്ങിയിട്ടും പൊക്കിയ കേരള പോലീസ് ബ്രില്യന്‍സ്‌

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചതും അറസ്റ്റിലേക്ക് വഴിയൊരുക്കിയതും രഹസ്യാന്വേഷണ മികവ്. കുറുവാസംഘത്തിന്റെ അകത്തു തന്നെയുള്ള സ്പര്‍ധ മുതലെടുത്ത് പ്രതികളിലെത്തുകയായിരുന്നു പോലീസ്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.