മുണ്ടക്കയം : ഇന്ത്യൻ കാലാവസ്ഥയിലെ വ്യതിയാനങ്ങൾ ചർച്ച ചെയ്ത് രണ്ടാമത് ദേശീയ കോൺഫറൻസ് നടന്നു. മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിലെ എം.എസ്.ഡബ്ല്യൂ വിഭാഗമാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സ്കൂൾസ് ഓഫ് സോഷ്യൽ വർക്ക് സെക്രട്ടറി ജനറൽ ബാർബറ ഷാങ്ക് കോൺഫറൻസ് ഉത്ഘാടനം ചെയ്തു.
മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വീ.ജി.ഹരീഷ്കുമാർ ആമുഖപ്രസംഗം നടത്തി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കോൺഫറൻസിൽ പങ്കാളിത്തമുണ്ടായിരുന്നു.
21 ന് നടന്ന കോൺഫറൻസിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.വി. സജീവ്, വേൾഡ് വൈഡ് ഫണ്ട് കേരള സംസ്ഥാന ഡയറക്ടർ രഞ്ജൻ മാത്യു വർഗീസ് തുടങ്ങിയവർ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സെമിനാറുകൾ നയിച്ചു. ആസ്സാം, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അധ്യാപകരും, വിദ്യാർത്ഥികളും പേപ്പർ പ്രസന്റേഷനുകൾ നടത്തി. കോൺഫറൻസ് 22 ന് സമാപിക്കും.