29.4 C
Kottayam
Saturday, June 6, 2026

‘വിമാനത്തില്‍ മോശം അനുഭവം’ തായ് എയര്‍വേയ്‍സിനെതിരെ നസ്രിയ

Must read

കൊച്ചി:തായ് എയര്‍വേയ്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി നസ്രിയ. വിമാനത്തില്‍ വെച്ച് ബാഗ് നഷ്‍ടമായെന്ന് പരാതിപ്പെട്ടിട്ടും തായ് എയര്‍വേയ്‍സ് അവഗണിച്ചു. മോശം സര്‍വീസാണ് തായ് എയര്‍വേയ്‍സിന്റേത്. ഇതുവരെ ഇങ്ങനെ ഒരു എയര്‍ ലൈനിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും നസ്രിയ ഇൻസ്‍റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

തായ് എയര്‍വേയ്‍സ് ഏറ്റവും മോശമാണ്.  ഒരു എയര്‍ലൈനിന്റെയും അവരുടെ ജീവനക്കാരുടെയോ ഭാഗത്ത് നിന്നു ഇതുവരെ ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായിട്ടില്ല. ബാഗ് നഷ്‍ടമായെന്ന് പരാതിപ്പെട്ട് സഹായം തേടിയപ്പോള്‍ അവര്‍ ഒരു ശ്രദ്ധയും തന്നില്ല.  ഇനി ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേയ്‍സില്‍ യാത്ര ചെയ്യില്ലെന്നും നസ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

നസ്രിയ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ്  ‘അണ്ടേ സുന്ദരാനികി’യാണ്.  ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തില്‍ നാനിയായിരുന്നു നായകൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. നെറ്റ്ഫ്‍ളിക്സില്‍ ആണ് ചിത്രം സ്‍ട്രീം ചെയ്‍തുകൊണ്ടിരിക്കുന്നത്. ജൂലൈ 10ന് ആണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങിയത്.

- Advertisement -

നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.  വിവേക് അത്രേയ സംവിധാനം ചെയ്‍ത  ‘അണ്ടേ സുന്ദരാനികി’ ജൂൺ 10ന് ആയിരുന്നു തിയറ്ററില്‍  റിലീസ് ചെയ്‍തത്.  നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിച്ചു. ‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ ‘അണ്ടേ സുന്ദരാനികി’യില്‍ അവതരിപ്പിച്ചത്.

- Advertisement -

നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത ചിത്രമായ ‘രാജാ റാണി’യിലെ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു.  ആര്യയാണ് രാജാ റാണി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം.  അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത ചിത്രമായ ‘ട്രാന്‍സിൽ’ ഫഹദായിരുന്നു നായകനായി എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week