27.6 C
Kottayam
Sunday, June 7, 2026

കേരള സ്റ്റോറി തീവ്രവാദത്തെ തുറന്നു കാട്ടുന്നത്; സിനിമയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Must read

ബെംഗലൂരു:വിവാദമായ ദ കേരള സ്റ്റോറി സിനിമയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള സ്റ്റോറി തീവ്രവാദത്തെ ശക്തമായി തുറന്നു കാട്ടുന്നെന്നും രാജ്യവിരുദ്ധ ശക്തികളെ ചിത്രം വെളിവാക്കുന്നുണ്ടെന്നും മോദി പറഞ്ഞു. കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമര്‍ശം. കോണ്‍​ഗ്രസിന്റേത് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണെന്നും മോദി പ്രസ്‌താവന നടത്തി.

ഒരു സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളുടെ സത്യസന്ധമായ ആവിഷ്‌കരണമാണ് കേരള സ്റ്റോറിയെന്നും  എന്നാല്‍ ചിത്രത്തെ നിരോധിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും മോദി പറഞ്ഞു.

വർഗീയ ധ്രുവീകരണം സൃഷ്‌ടിക്കുന്നതും കേരളത്തെ വികലമായി ചിത്രീകരിക്കുന്നതുമായ ചിത്രത്തിനെതിരെ  വിവിധ ഭാ​ഗങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദിയുടെ അനുകൂല പരാമര്‍ശം. കേരള സ്റ്റോറിയെ തെരഞ്ഞെടുപ്പ് അജണ്ടയാക്കാനുള്ള ബി ജെ പിയുടെ ശ്രമമാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവനയിലൂടെ കാണുന്നതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week