28.1 C
Kottayam
Sunday, June 7, 2026

കഴുത്തിൽ ഷാള്‍ മുറുക്കി കൊല,ബൂട്ടിട്ട് ചവിട്ടി മരണം ഉറപ്പിച്ചു; വിവാഹേതരബന്ധം ക്രൂരതയിലേക്ക്‌

Must read

തൃശൂർ:അതിരപ്പിള്ളി തുമ്പൂർമുഴി വന‌ത്തിൽ യുവതിയെ കൊന്നുതള്ളിയ സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ സ്വദേശി അഖിൽ പി. ബാലചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശിയായ ആതിരയാണ് കൊല്ലപ്പെട്ടത്. വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

അങ്കമാലിയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ആതിരയും അഖിലും വേറെ വിവാഹം കഴിച്ചു കുടുംബസമേതം ജീവിക്കുന്നവരാണ്. ഇരുവർക്കും മക്കളുമുണ്ട്. ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ‌ എന്ന പ്രൊഫൈലിലൂടെ റീൽസ് ഇട്ടിരുന്ന അഖിലിന് നിലവിൽ 11,000ൽ അധികം ഫോളോവർമാരാണ് ഉള്ളത്

ആതിരയെ ഏപ്രിൽ 29ന് കാണാതായെന്നാണ് ഭർത്താവ് സനൽ കാലടി നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കാലടി പൊലീസ് കേസെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അങ്കമാലിയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന ആതിര സഹപ്രവർത്തകനായ ഇടുക്കി വെള്ളത്തൂവൽ സ്വദേശി അഖിൽ പി. ബാലചന്ദ്രനൊപ്പം കാറിൽ കയറിയെന്ന് വ്യക്തമായി. വാഹനത്തിന്റെ നമ്പർ വച്ച് ഉടമസ്ഥനെ വിളിച്ചപ്പോൾ റെന്റ് എ കാർ ആണെന്നും അഖിലിന് കാർ വാടകയ്ക്കു നൽകിയിരിക്കുകയാണെന്നുമായിരുന്നു പൊലീസിനു ലഭിച്ച മറുപടി.

- Advertisement -

പിന്നാലെ അഖിലിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തെങ്കിലും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. പല തവണ ചോദ്യം ചെയ്തെങ്കിലും ആതിരയുമായി ബന്ധമില്ലെന്ന നിലപാടാണ് അഖിൽ സ്വീകരിച്ചത്. സൂപ്പർമാർക്കറ്റിൽനിന്ന് അവധിയെടുത്തത് എന്തിനാണെന്ന ചോദ്യത്തിനു കള്ളമായിരുന്നു അഖിലിന്റെ മറുപടി. പിന്നീട് ഇരുവരും തമ്മിലുള്ള ഫോൺ വിളികളുടെ വിവരങ്ങൾ ലഭിച്ചതോടെ പൊലീസ് വിശദമായ ചോദ്യംചെയ്യൽ നടത്തി. ഇതിലൂടെയാണ് കൊലപാതകവിവരം പുറത്തുവന്നത്.

- Advertisement -

അതിരപ്പിള്ളി തുമ്പൂർമുഴിയിൽ റോഡിനോടു ചേർന്ന് വനത്തിനുള്ളിൽ ആതിരയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം പാറക്കെട്ടിൽ തള്ളിയെന്ന് അഖിൽ പൊലീസിനോടു പറഞ്ഞു. ഈ കുറ്റസമ്മതമൊഴി പ്രകാരം ഇന്നു പുലർച്ചെ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ ആറുമാസമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇത് അഖിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ആതിരയുടെ 12 പവൻ സ്വർണം പണയപ്പെടുത്തി അഖിൽ പണം വാങ്ങിയിരുന്നു. ഈ സ്വർണം തിരിച്ചുവേണമെന്ന് ആതിര പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അഖിൽ ഒഴികഴിവുകൾ പറഞ്ഞു. ആതിര ഇതു നിരന്തരം ആവശ്യപ്പെട്ടപ്പോൾ ഒഴിവാക്കാൻ വേണ്ടിയാണ് അഖിൽ കൊലപാതകം നടത്തിയത്.

- Advertisement -

അതിരപ്പിള്ളിയിലേക്കു വിനോദയാത്ര പോകാമെന്നു പറഞ്ഞ് ആതിരയെക്കൊണ്ട് അവധിയെടുപ്പിച്ചാണ് അഖിൽ റെന്റ് എ കാറിൽ കയറ്റിക്കൊണ്ടുപോയത്. ഫോൺ എടുക്കേണ്ടെന്നു ആതിരയോടു പറഞ്ഞ അഖിൽ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നതിന്റെ തെളിവാണെന്ന് പൊലീസ് പറയുന്നു. അഖിലും ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. രാവിലെ ജോലിക്കുപോകുന്നതുപോലെ പോയി, വൈകിട്ട് തിരിച്ചെത്തിക്കാം എന്നതായിരുന്നു അഖിൽ ആതിരയെ വിശ്വസിപ്പിച്ചത്.

തുമ്പൂർമുഴിയിൽ എത്തിയശേഷം വനത്തിലെ വിജനമായ പ്രദേശത്തേക്ക് ആതിരയെ കൊണ്ടുപോയി. വനത്തിലൂടെ കുറച്ചുദൂരം നടക്കാമെന്നായിരുന്നു അഖിൽ ആതിരയോടു പറഞ്ഞത്. അവിടെവച്ച് ഷാൾ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഇതിനുപിന്നാലെ ആതിര നിലത്തുവീണപ്പോൾ ബൂട്ട് വച്ചു കഴുത്തിൽ ചവിട്ടി മരണം ഉറപ്പാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week