എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ കാല്‍ തൊട്ട് വന്ദിച്ച് നരേന്ദ്ര മോദി; വീഡിയോ വൈറലാക്കി ബി.ജെ.പി

പാലക്കാട്: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി നസീമയുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ ഇതിനോടകം ബിജെപി നേതൃത്വം വൈറലാക്കി കഴിഞ്ഞു. പൊതുവേദിയില്‍വച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പി. നസീമയെ മോദി ആദരിച്ചത്.

തെരഞ്ഞെടുപ്പ് ആവേശം ഉയര്‍ത്തി നരേന്ദ്ര മോദിയുടെ ആദ്യ പൊതുപരിപാടി ചൊവ്വാഴ്ച പാലക്കാട് കോട്ടമൈതാനത്തു നടന്നിരുന്നു. ഈ വേദിയിലാണ് മോഡിയുടെ കാല്‍ നസീമ തൊട്ട് വന്ദിച്ചത്. ഈ സമയം തന്നെ നസീമയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന മോദിയേയും വീഡിയോയില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ ബിജെപി സൈബര്‍ ഗ്രൂപ്പുകളില്‍ വൈറലാവുകയാണ്.

എന്‍ഡിഎ മുന്നണിയില്‍ മത്സരിക്കുന്ന ഏക മുസ്ലിം വനിതയാണ് പി നസീമ. അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥിയായാണ് നസീമ മണ്ണാര്‍ക്കാടുനിന്ന് ജനവിധി തേടുന്നത്. അതേസമയം, വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും കടുക്കുന്നുണ്ട്. വെറും പ്രഹസനമെന്നാണ് സോഷ്യല്‍മീഡിയയുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News