News

സ്റ്റാച്യു ഓഫ് ലിബര്‍ട്ടി സന്ദര്‍ശിക്കുന്നതിലും കൂടുതല്‍ ആളുകള്‍ പട്ടേല്‍ പ്രതിമ കാണാന്‍ എത്തുന്നുണ്ടെന്ന് മോദി

അഹമ്മദാബാദ്: യു.എസിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി സന്ദര്‍ശിക്കുന്നതിലും കൂടുതല്‍ ആളുകള്‍ ഗുജറാത്തിലെ പട്ടേല്‍ പ്രതിമ കാണാന്‍ എത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകതാ പ്രതിമയിലേക്ക് എട്ടു ട്രെയിന്‍ സര്‍വീസുകള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിമ ഉദ്ഘാടനം ചെയ്ത് രണ്ടു വര്‍ഷത്തിനകം 50 ലക്ഷത്തോളം സന്ദര്‍ശകരാണ് ഇവിടെയെത്തിയത്. ഈ ട്രെയിന്‍ സര്‍വീസ് നിലവില്‍ വരുന്നതോടെ ഇവിടേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ ദിനംപ്രതി ഒരു ലക്ഷത്തോളം പേരുടെ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികള്‍ക്കൊപ്പം നാട്ടുകാ ര്‍ക്കും പുതിയ റെയില്‍വേ സംവിധാനം ഉപകാരപ്പെടുമെന്നും അദ്ദേഹം പറയുന്നു.

കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും പുതിയ റെയില്‍വേ സംവിധാനം ഗുണകരമാവും. ഗുജറാത്തിലുള്ള ചെറിയൊരു പ്രദേശമല്ല ഇന്ന് കേവാദിയ. ലോകത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി കേവാദിയ വളരുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button