കൊച്ചി:തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്ക്കുന്ന നടനാണ് നരേന്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നരേന് തമിഴിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. നായകനായും സഹനടനായും വില്ലനായുമെല്ലാം നരേന് കയ്യടി നേടിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം നരേന് വീണ്ടും മലയാളത്തിലേക്ക് തിരികെ വരികയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മീര ജാസ്മിനുമായി ഒരുമിക്കുന്ന ക്യൂന്‍ എലിസബത്തിലൂടെയാണ് തിരിച്ചുവരവ്.
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് നരേന് കടന്നു വരുന്നത്. അതുകൊണ്ട് തന്നെ ഏറെനാള്‍ നീണ്ട കഠിനാധ്വാനവും കാത്തിരിപ്പും വേണ്ടി വന്നു ഇന്നത്തെ നിലയിലേക്ക് എത്താന്‍. ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് ഒരു സംവിധായകനില്‍ നിന്നും നേരിട്ട അനുഭവം പങഅകുവെക്കുകയാണ് നരേന്. വനിതയ്ക്ക് ന്ല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
സംവിധായകനും ക്യാമറാമാനുമായ രാജീവ് മേനോന്റെ അസിസ്റ്റന്റ് ആയി സിനിമയിലെത്തിയെങ്കിലും അതു വഴി നടനാവുക എന്നായിരുന്നു മോഹം. ആ കാലത്ത് മലയാളത്തിലെ ഒരു വലിയ സംവിധായകനെ കണ്ടു. എന്റെ മുഖവും ചലനങ്ങളും സിനിമയ്ക്ക് പറ്റിയതല്ലെന്നും ചുറ്റിത്തിരിഞ്ഞ് സമയം കളയേണ്ടെന്നും പറഞ്ഞു. ആറേഴ് മാസം കഴിഞ്ഞ് താടിയൊക്കെ വച്ച് വീണ്ടും അദ്ദേഹംത്തെ കണ്ടു. സംസാരിച്ചു കുറച്ച് കഴിഞ്ഞപ്പോഴാണ് എന്നെ തിരിച്ചറിഞ്ഞതെന്നാണ് നരേന് പറയുന്നത്.
നിങ്ങള്‍ക്ക് പറ്റിയ പണി ഇതല്ലെന്ന് അന്നേ പറഞ്ഞതല്ലേ എന്ന് അദ്ദേഹം വീണ്ടും തിരിച്ചയച്ചു. സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനെ തകര്‍ക്കാന്‍ അതുമതി. പക്ഷെ ലക്ഷ്യം തളര്‍ത്തിയില്ല. പിന്നീട് ഫോര്‍ ദ പീപ്പിളും അച്ചുവിന്റെ അമ്മയും ഇറങ്ങിക്കഴിഞ്ഞ് ഒരു നിര്‍മ്മാതാവിനോട് അവന് കഴിവുള്ള നടനാണ്, ജഡ്ജ്മെന്റ് തെറ്റിപ്പോയെന്ന് അദ്ദേഹം പറഞ്ഞതായി ഞാന്‍ അറിഞ്ഞുവെന്നും നരേന് പറയുന്നുണ്ട്. തന്റെ അനുഭവങ്ങള്‍ കേട്ട് കാര്‍ത്തി ഞെട്ടിയതിനെക്കുറിച്ചും നരേന് സംസാരിക്കുന്നുണ്ട്.
ഇതെല്ലാം സിനിമയിലെ പാഠങ്ങളാണ്. ഇത്തരം അനുഭവങ്ങള്‍ പിന്നീടും ഉണ്ടായി. ഉറപ്പിച്ച പല സിനിമകളും തുടര്‍ച്ചയായി മാറിപ്പോയി. കൈതിയില്‍ അഭിനയിച്ചപ്പോള്‍ പ്രൊജക്ടുകള്‍ മാറഇപ്പോകുന്നതിനെക്കുറിച്ച് കാര്‍ത്തിയോട് സംസാരിക്കാനിടയുണ്ടായി. കാര്‍ത്തി ഞെട്ടിക്കൊണ്ട് ബ്രദര്‍ എപ്പടി ഇന്തമാതിരി ? തകര്‍ന്നു പോകാതെ ഇതെങ്ങനെ മറികടക്കുന്നു എന്ന് ചോദിച്ചുവെന്നാണ് നരേന് പറയുന്നത്.
ദി തിന് റെഡ് ലൈന്‍ എന്ന സിനിമയില്‍ ഒരു വരിയുണ്ട്. എവരി മാന്‍ ഫൈറ്റ്സ് ഹിസ് ഓണ്‍ വാര്. ഞാനതില്‍ വിശ്വസിക്കുന്നു. വീണു പോകുമെന്ന് തോന്നിയ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടൈന്നും ആ സമയത്ത് ഭാര്യ മഞ്ജു തന്ന പിന്തുണ മറക്കാനാകില്ലെന്നുമാണ് നരേന് പറയുന്നത്. ഒരുപാട് കാലത്തെ കാത്തിരിപ്പു വേണ്ടി വന്നു. കരിയറിന്റെ തുടക്കത്തില്‍ തമിഴിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് ചിലപ്പോള്‍ തോന്നും. വേരുറപ്പിച്ച ശേഷമാണ് പലരും മറ്റു ഭാഷകളില്‍ അഭിനയിക്കാനായി പോകാറുള്ളത്. ഞാനങ്ങനെ ആയിരുന്നില്ലെന്നും നരേന് പറയുന്നു.
ആദ്യ ഘട്ടത്തില്‍ തമിഴിലും മലയാളത്തിലും ഒരുപോലെ ഹിറ്റുകളുണ്ടായി. പക്ഷെ തമിഴില്‍ വലിയ പടികള്‍ കയറിത്തുടങ്ങിയപ്പോഴാണഅ മറ്റ് പലര്‍ക്കുമുള്ള പിന്തുണ തനിക്കില്ലെന്ന് മനസിലാകുന്നത് എന്നാണ് നരേന് പറയുന്നത്. അതേസമയം മലയാളത്തിലെ ന്യു ജനറേഷന് സിനിമകള്‍ വന്നപ്പോള്‍ ആഗ്രഹമുണ്ടായിട്ടും പല നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചില്ലെന്നാണ് നരേന് പറയുന്നത്. എന്നാല്‍ ഇതിനൊക്കെ ആരേയും കുറ്റപ്പെടുത്താനില്ലെന്നും സമയത്തെയാണ് പഴി ചാരാനുള്ളതെന്നും നരേന് പറയുന്നു.