CrimeKeralaNews

മയക്കുമരുന്നുമായി മൂന്നു ലക്ഷദ്വീപ് സ്വദേശികളും ഒരു വനിതയും ഉൾപ്പെടെ അഞ്ചു പേർ കൊച്ചിയിൽ പിടിയിൽ

കൊച്ചി:മയക്കുമരുന്നുമായി മൂന്നു ലക്ഷദ്വീപ് സ്വദേശികളും ഒരു വനിതയും ഉൾപ്പെടെ അഞ്ചു പേർ കൊച്ചിയിൽ പിടിയിൽ.

എംഡിഎംഎ മയക്കുമരുന്നും കഞ്ചാവുമായി ഒരു വനിത ഉൾപ്പെടെ അഞ്ചു പേർ കൊച്ചി സിറ്റി നർക്കോട്ടിക് സെല്ലിന്റെ പിടിയിലായി.

ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് താഹിർ ഹുസൈൻ (24), നവാൽ റഹ്മാൻ (23), സിറാജ് സി പി(24), തൃശ്ശൂർ സ്വദേശി അൽത്താഫ് (24), ചേർത്തല സ്വദേശിയായ സോനാ സെബാസ്റ്റ്യൻ (23) എന്നിവരാണ് നർക്കോട്ടിക് സെൽ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീമിന്റെ പിടിയിലായത്.

കൊച്ചി സിറ്റി ഡാൻസാഫും എളമക്കര പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ 0.34 ഗ്രാം എംഡിഎംഎ യും 155 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്ബർ എന്നയാളെ കഴിഞ്ഞദിവസം സിഐ എസ്എഫ്‌ പിടികൂടി ഹാർബർ പോലീസിന് കൈമാറിയിരുന്നു.

ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ആണ് കറുകപ്പള്ളി ലോഡ്ജിൽ താമസിച്ചിരുന്ന പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

നർക്കോട്ടിക് സെൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽസലാം, എളമക്കര പോലീസ് സബ് ഇൻസ്പെക്ടർ എയിൻ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button