27.8 C
Kottayam
Thursday, April 25, 2024

ലഹരി ഗുളിക വിൽപ്പന,ഏറ്റുമാനൂരിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ

Must read

ഏറ്റുമാനൂർ :വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി ഗുളികകൾ വില്ലന നടത്തിവന്ന മൂന്നു പേരെ ഏറ്റൂമാനൂർ എക്സൈസ് പിടികൂടി.ക്രിസ്തുമസ് ന്യൂഈയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.റെജിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡി
ലാണ് ലഹരി ഗുളികളുമായി യുവാക്കളെ അറസ്റ്റു ചെയ്തത് .

ഇവർ ലഹരി വസ്തുക്കൾ കടത്താനുപയോഗിച്ച രണ്ടു ഇരുചക്രവാഹനങ്ങളും പിടികൂടി പുതുപ്പള്ളി ആറാട്ടുചിറ അടപ്പ ചേരി വീട്ടിൽ മാണി ജേക്കബ്ബ് മകൻ അജിത്ത് മണി (31) അതിരമ്പുഴ നഹാസ് മൻസിൽ മുഹമ്മദ് നിയാസ് (24) ഏറ്റുമാനൂർ പുന്നത്തറ ചകിരിയാൻ തടത്തിൽ ജിത്തു മാത്യൂ(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മുൻ കഞ്ചാവ് കേസ്സിലെ പ്രതികളാണ് ഇവർക്ക് ലഹരി വസ്തുക്കൾ എത്തിച്ചു കൊടുക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു .
റെയ്ഡിൽ അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ ,പ്രിവൻ്റീവ് ആഫീസർമാരായ അനു .വി .ഗോപിനാഥ് , രഞ്ചിത്ത് കെ .നന്ദ്യാട്ടു് ,സിവിൽ എക്സൈസ് ഓഫീസർമാരായ അജുജോസഫ് ഷെഫീക്ക് ,ദിബീഷ് എന്നിവർ പങ്കെടുത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week