CrimeKeralaNews

കോളേജ് വിദ്യർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന, കൊച്ചി വിദ്യാർത്ഥിനിയടക്കം പിടിയിൽ

കൊച്ചി: ഇടപ്പള്ളിയില്‍ എം.ഡി.എം.എയുമായി പിടിയിലായ വിദ്യാ‌ര്‍ത്ഥിസംഘം പെണ്‍കുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് കണ്ടെല്‍.

തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്‌.എം.ടി കോളനി സ്വദേശി അജി സാല്‍ (20), മൂലംപിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്ബാടി സ്വദേശി എബിന്‍ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചില്‍ സാബു (25), കളമശേരി മൂലേപ്പാടം നഗറില്‍ വിഷ്ണു എസ്.വാര്യര്‍ (20) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി വന്‍തോതില്‍ സിന്തറ്റിക്ക് മയക്കുമരുന്നുകളും കഞ്ചാവും ആഡംബര വാഹനങ്ങളില്‍ കടത്തിക്കൊണ്ടു വരുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി സംഘം കുടുങ്ങിയത്. ഇടപ്പള്ളി വി.പി മരയ്ക്കാര്‍ റോഡിലെ ഹരിത നഗറിലുള്ള ഫ്ലാറ്റില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. 8.3 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സച്ചിനാണ് ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്നെത്തിച്ചിരുന്നത്. ക്ലാസ്സില്‍ കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഡംബര മുറികള്‍ വാടകയ്‌ക്കെടുത്താണ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.

യുവാക്കള്‍ക്കിടയില്‍ എം എന്ന പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.ഡിയാണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ബാംഗ്ലൂരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മയക്കുമരുന്ന് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിച്ച്‌ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. ലഹരി ഉപയോഗിക്കുന്നതിനായി ഇടപാടുകാര്‍ക്ക് മുറി എടുത്തു നല്‍കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

14 ദിവസമാണ് ആറംഗ സംഘം ഇടള്ളിയിലെ ഫ്ലാറ്റില്‍ താമസിച്ചത്. ഇവരുടെ കൈയില്‍ വന്‍തോതില്‍ ലഹരിമരുന്ന് എത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കൈവശമുണ്ടായവ വിറ്റുതീര്‍ത്തെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഐശ്വര്യയാണ് മയക്കുമരുന്ന് വില്പനയെല്ലാം നിയന്ത്രിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button