News

മാരക മയക്കുമരുന്നുമായി കൊടുങ്ങല്ലൂരില്‍ യുവാക്കൾ പിടിയിൽ

തൃശൂർ:മാരക മയക്കുമരുന്നായ എം ഡി എം എയുമായി രണ്ട് യുവാക്ക
ളാണ് കൊടുങ്ങല്ലൂര്‍ പോലീസിന്റെ പിടിയിലായത്.തൃശൂർ റൂറൽ ജില്ലാ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ദേശീയ പാത പൊരിബസാറിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്.

കോതപറമ്പ് തൃപ്രയാറ്റ് സുധീറിന്റെ മകൻ കാർത്തിക് (22), ശ്രീനാരായണ പുരം ചെന്തങ്ങ് ബസാർ ചേരുളിൽ ശ്രീനിവാസന്റെ മകൻ ശ്രീ രാജ് (19) എന്നിവരാണ് പിടിയിലായത്.

മതിലകം ഐ എസ് എച്ച് ഒ ഷൈജു, എസ്.കെ വിമൽ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി.സി, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്നു വേട്ട നടന്നത്.

ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ പോലീസ് പിടിയിലായത്.
പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും,
പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button