കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്; 4 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ നടത്തിയ റെയ്ഡില്‍ നാല് പേര്‍ അറസ്റ്റില്‍. കസ്റ്റംസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ എം ഡി എം എയും കഞ്ചാവുമുള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ കണ്ടെടുത്തു.

ആലുവ സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരാണ് പിടിയിലായത്.ഇന്നലെ രാത്രി 11.40 നായിരുന്നു കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്.റെയ്ഡ് പുലര്‍ച്ചെ 3.45 വരെ നീണ്ടു.

ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരിവസ്തുക്കള്‍ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകള്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. ഏജന്‍സികള്‍ മുന്‍കൂറായി തയാറാക്കിയ പദ്ധതി പ്രകാരം നഗരത്തിലെ നാല് ഹോട്ടലുകളില്‍ കൂടി പരിശോധന നടന്നിരുന്നു. ഹോളിഡേ ഇന്‍ ഹോട്ടലിലേക്ക് കൂടുതല്‍ ഏജന്‍സികള്‍ പരിശോധനയ്ക്കായി എത്തി.നിശാ പാര്‍ട്ടികളില്‍ വ്യാപകമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News