31.7 C
Kottayam
Saturday, May 18, 2024

കൊച്ചിയില്‍ ലഹരിമരുന്നുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിലായി

Must read

കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിലായി. ഇവരില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും കസ്റ്റഡിയിലെടുത്തു.

കല്ലൂര്‍ സ്റ്റേഡിയത്തിന് സമീപം ലഹരി മരുന്ന് വ്യാപാരം നടക്കുന്നതായി പൊലീസ് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മെട്രോ പൊലീസും പ്രത്യേക സ്ക്വഡും നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയിലായത്.

കളമശ്ശേരി സ്വദേശികളായ അസ്ക്കര്‍, ഫെസല്‍, കല്ലൂര്‍ സ്വദേശിയായ ചന്തു പ്രദീപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 5 ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.പൊലീസ് നടത്തിയ പ്രഥമിക അന്വേഷണത്തില്‍ ഇവര്‍ക്ക് ലഹരി വസ്തുകള്‍ ലഭിച്ചത് ബെംഗളൂരില്‍ നിന്നാണ് കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week