ലോഡ്ജില്‍ മുറിയെടുത്ത യുവതീയുവാക്കളില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി, ലഭിച്ചത് ബന്ധുവിൽ നിന്നെന്ന് മൊഴി

ഇടുക്കി:ലോഡ്ജില്‍ മുറിയെടുത്ത യുവതീയുവാക്കളില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി.

കൊടുങ്ങല്ലൂര്‍ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിന്‍ മാത്യു(34) എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ എക്സൈസ് ആണ് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു ഇവര്‍ കുടുങ്ങിയത്.

പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തി ഇവര്‍ കുമിളിയില്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 0.06 ഗ്രാം എം ഡി എം എ ആണ് കണ്ടെടുത്തത്. കുമളി ടൗണിലെ ഹൈറേഞ്ച് റസിഡന്‍സിയില്‍ ബുധനാഴ്ച രാത്രിയാണ് ഇരുവരും താമസിക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന. പീരുമേട് കോടതിയില്‍ (Court) ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയം സൗഹൃദമാവുകയും പിന്നീട് അടുപ്പത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സാന്ദ്ര ഇന്‍സ്റ്റാഗ്രാം വഴിയാണ് ഷെബിനുമായി സൗഹൃദത്തിലായത്. തേക്കടിയില്‍ ചെറുകിട റിസോര്‍ട്ട് നടത്തുകയാണ് ഷെബിന്‍. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് സാന്ദ്ര എക്സൈസ് സംഘത്തോട് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News