മുംബൈ:ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘത്തെ നാര്‍ക്കോട്ടിക് കട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട കോറിഡിലിയ എംപ്രസ് എന്ന കപ്പലിലാണ് ലഹരിപാര്ട്ട് നടന്നത്. കോക്കൈയ്ന്, ഹാഷിഷ് , എം.ഡി.എ തുടങ്ങിയ ലഹരിവസ്തുക്കള്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്തുവെന്നാണ് സൂചന.
എന്‍.സി.ബി ഡയറക്ടര്‍ സമീര്‍ വാഖ്ഡേ നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം എട്ട് പേര് പിടിയിലായിട്ടുണ്ട്. ഇവരില്‍ ഒരു ബോളിവുഡ് താരത്തിന്റെ മകനാണെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരെ ഇന്ന് മുംബൈയിലെത്തിക്കും. കപ്പല്‍ തീരം വിട്ടയുടന്‍ ലഹരി പാര്‍ട്ടി തുടങ്ങുകയായിരുന്നുവെന്നാണ് സൂചന.
കപ്പലിലെ ഒരു യാത്രക്കാരന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പരിശോധന. ഫാഷന്‍ ടി.വി ഇന്ത്യയും ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്ബനിയും ചേര്‍ന്ന സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ലഹരി ഉപയോഗം ഉണ്ടായത്.
പരിപാടിക്കായി വന്‍ തുക മുടക്കി ടിക്കറ്റെടുത്ത പലര്‍ക്കും കപ്പലില്‍ കയറാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കപ്പലിലെ കയറാനെത്തിയപ്പോള്‍ മുഴുവന്‍ സീറ്റുകളും ബുക്കായെന്ന മറുപടിയാണ് പലര്‍ക്കും ലഭിച്ചത്. 82,000 രൂപ വരെ ടിക്കറ്റെടുത്ത പലര്‍ക്കും കപ്പലില്‍ കയറാന്‍ സാധിച്ചില്ല.