25.5 C
Kottayam
Friday, June 5, 2026

‘അത് ചിലര്‍ നടത്തുന്ന വ്യാജപ്രചരണം’; ജാഗ്രത പുലര്‍ത്തണമെന്ന് ആര്യ രാജേന്ദ്രന്‍

Must read

തിരുവനന്തപുരം:നികുതി പിരിവുമായി ബന്ധപ്പെട്ട് രാഷ്ട്രീയലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന വ്യാജപ്രചരണത്തിനെതിരെ നഗരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.

നഗരസഭയില്‍ പൊതുജനങ്ങള്‍ അടച്ച നികുതി വരവ് വച്ചിട്ടുണ്ടോ എന്ന് ജനങ്ങള്‍ നേരിട്ടെത്തി പരിശോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഒരു സന്ദേശം ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ പ്രചരിപ്പിക്കുന്നതായി നഗരസഭയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജനങ്ങളെ പരിഭ്രാന്തരാക്കാനും നഗരസഭയുടെ നികുതി വരുമാനത്തെ തകര്‍ക്കാനും ആണ് നീക്കം. അതുവഴി നഗരഭരണം സ്തംഭിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ പ്രചാരണമെന്ന് മേയര്‍ വ്യക്തമാക്കി.

‘നികുതി പിരിവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ജനങ്ങള്‍ നഗരസഭയില്‍ ഒടുക്കിയ നികുതിയുമായി ബന്ധപ്പെട്ടതല്ല, അത് ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത് നഗരസഭയുടെ ബാങ്ക് അക്കൗണ്ടില്‍ അടയ്‌ക്കേണ്ട തുകയില്‍ ക്രമക്കേട് വരുത്തി എന്നതാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ അടച്ച നികുതി തുകയ്ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസ് കേസെടുക്കുകയും അന്വഷണം നടന്ന് വരികയുമാണ്.’

നഗരസഭയ്ക്ക് വന്നിട്ടുള്ള നഷ്ട്ടം ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ച് പിടിക്കാനുള്ള നടപടികളും പരിഗണനയിലാണ്. തെറ്റിദ്ധാരണ പടര്‍ത്തി ജനങ്ങളെ പേടിപ്പിച്ച് മഹാമാരിയുടെ കാലത്ത് നഗരസഭാ ഓഫീസില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാനാണ് ഇത്തരം കുപ്രചരണം നടത്തുന്നത് എന്ന കാര്യം തിരിച്ചറിഞ്ഞ് ഇതിനെ തള്ളിക്കളയണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week