24.2 C
Kottayam
Sunday, June 7, 2026

പകൽ സമയത്ത് ജോലി ബേക്കറിയില്‍; രാത്രിയിൽ ബ്രൗണ്‍ ഷുഗര്‍ കച്ചവടം; തിരുവല്ലയില്‍ മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍

Must read

പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, ജില്ലാ പോലീസ് ഡാന്‍സാഫ് ടീമും തിരുവല്ല പോലീസും ചേര്‍ന്ന് ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശികളായ മൂന്നു യുവാക്കളെ പിടികൂടി.

ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക അവലുദ്ധീന്റെ മകന്‍ നിജാമുദ്ധീന്‍ (23 ), ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക അസറുദ്ധീന്‍(32), ആസ്സാം നാഗൂണ്‍ ഡിസ്ട്രിക്ട് ശിങ്കാരി മദ്രസ്സ ഉദ്മറി പി ഒ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ അബു ബക്കര്‍ (18 ), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും 10.30 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു.

- Advertisement -

- Advertisement -

17 ന് രാത്രി 11.20 ഓടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് റോഡ് സിഗ്നലിന് സമീപത്തുനിന്നും പോലീസ് സംഘം വളഞ്ഞുപിടികൂടുകയായിരുന്നു. മൂവരും തിരുവല്ലയിലൊരു ബേക്കറിയിലെ ജീവനക്കാരാണ്.

- Advertisement -

അസാമില്‍ നിന്നും അസറുദ്ദീനും അബൂബക്കറും ബ്രൗണ്‍ഷുഗറുമായി തിരുവല്ലയില്‍ എത്തി. നിജാമുദ്ദീന്‍ ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തു കാത്തുനിന്നു. താമസസ്ഥലത്തേക്ക് നടന്നു വരുമ്പോഴാണ് പോലീസ് സംഘം സാഹസികമായി വളഞ്ഞു മല്‍ പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയത്.

പ്രതികള്‍ ആസാമില്‍ നിന്നും ഇപ്രകാരം ബ്രൗണ്‍ഷുഗര്‍ ഇവിടെയെത്തിച്ച് കച്ചവടം ചെയ്തു വരുന്നതായി രഹസ്യ വിവരം ഡാന്‍സാഫ് സംഘത്തിന് ലഭിച്ചിരുന്നു. ഇവര്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു.

പ്ലാസ്റ്റിക് ബോട്ടിലില്‍ അഞ്ച് മില്ലിഗ്രാംബ്രൗണ്‍ ഷുഗര്‍ 2000 നും 2500 നുമിടയിലുള്ള തുകയ്ക്കാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് വില്പന നടത്തിവരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ കണക്കുകൂട്ടിയാല്‍ ചെറുകിട വില്പനയില്‍ ഇപ്പോള്‍ പിടികൂടിയ ബ്രൗണ്‍ ഷുഗറിന് 5 ലക്ഷം രൂപയ്ക്ക് പുറത്ത് വില വരും.

കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ അസാം സ്വദേശിയായ ഫക്രുദീന്‍ എന്നയാളെ ബ്രൗണ്‍ ഷുഗറുമായി ഡാന്‍സാഫ് ടീം പഴകുളത്ത് നിന്നും പിടികൂടിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളെപ്പറ്റി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നിരീക്ഷണം ശക്തിപ്പെടുത്തിവരികയാണ്.

തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് പോലീസ് നടപടികള്‍ കൈക്കൊണ്ടത്. തിരുവല്ല എസ് ഐ ജി ഉണ്ണികൃഷ്ണന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week