24.9 C
Kottayam
Monday, June 8, 2026

‘ഇന്ത്യയില്‍ ബ്രാഹ്മണ്യം അടിസ്ഥാനമാക്കിയ വ്യവസ്ഥ’; ഹിന്ദു മതം ഉപേക്ഷിച്ച് കേരളത്തിൽ പുതിയ മതവുമായി ദളിത് തന്ത്രി

Must read

മലപ്പുറം: സംസ്ഥാനത്ത് പുതിയ മതം രൂപീകരിക്കനൊരുങ്ങി ദളിത് തന്ത്രി ബിജു നാരായണ ശര്‍മ്മ. താന്‍ പുതിയ മതം കൊണ്ടുവരാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്താസമ്മേളനത്തിലൂടെയാണ് ദളിത് നാരായണ ശര്‍മ്മ അറിയിച്ചത്. ബ്രാഹ്മണ്യം അടിസ്ഥാനമാക്കിയ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും ഹിന്ദു മതം ഉപേക്ഷിച്ചുകൊണ്ടാണ് താന്‍ ‘ആദിമാര്‍ഗ മലവാര’മെന്ന് പേരിട്ടിട്ടുള്ള പുതിയ മതം രൂപീകരിക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് വച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാൽ പുതിയ മതം ആരോടുമുള്ള പോര്‍വിളികളല്ലെന്നും ഇതൊരു ആവശ്യമാണെന്നും നിലനില്‍ക്കുന്ന വ്യവസ്ഥകളോടുള്ള വിയോജിപ്പാണെന്നും തന്ത്രി പറയുന്നു. പുതിയ മതം ‘ജാതിമതമല്ലെ’ന്നും മാനവമതമാണെന്നും അതിലേക്ക് എല്ലാവര്‍ക്കും വരാമെന്നും ബിജു നാരായണ ശര്‍മ്മ പറഞ്ഞു. ഫെബ്രുവരി പതിനാലാം തീയതിയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ ചടങ്ങ് നടക്കുകയെന്നും അമ്ബതോളം കുടുംബങ്ങളെ ചേര്‍ത്ത് ഞായറാഴ്ച വൈകിട്ട് മേലാറ്റൂരിലെ മാതൃക്കുളം ധര്‍മ്മ രക്ഷാ ആശ്രമത്തില്‍ പുതിയ മതം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മതാചാരപ്രകാരം തങ്ങള്‍ രാത്രിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ചടങ്ങുകളില്‍ മദ്യത്തിന്റെ ഉപയോഗം ഉണ്ടാവുമെങ്കിലും മറ്റവസരങ്ങളില്‍ മദ്യം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. ബിജു നാരായണ ശര്‍മ്മ വ്യക്തമാക്കി. ദളിത് പൂജാരിമാരെ സംഘടിപ്പിച്ച്‌ ചാണ്ഡിക യാഗം നടത്താന്‍ ആലോചിച്ചതിന് 2017ല്‍ ബിജു നാരായണ ശര്‍മ്മയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week