29.7 C
Kottayam
Saturday, June 13, 2026

കോളേജുകാലത്ത് അങ്ങാടിക്കാരനുമായി ആരംഭിച്ച പ്രണയം,ആദ്യ ഭര്‍ത്താവിന്റെ മരണശേഷം ഭഗവത് സിംഗിനൊപ്പം,ഷാഫിയെക്കിട്ടിയതോടെ ഭര്‍ത്താവിനെയും വകവരുത്താന്‍ നീക്കം,പ്രണയരോഗിയായ ലൈലയുടെ കഥകളിങ്ങനെ

Must read

പത്തനംതിട്ട: ലോകത്തെ ഞെട്ടിച്ച ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയായ ലൈലയെ കുറിച്ച് നാട്ടിൽ അത്ര നല്ല അഭിപ്രായമില്ല. പ്രണയരോഗിയായ ലൈലയ്ക്ക് ഒരു പാട് കാമുകന്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്‌. ചെറുപ്പം മുതല്‍ചുറ്റിക്കളി കൂടുതലുണ്ടായിരുന്നുവെങ്കിലും അത് ഇത്ര വലിയ ഒരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.

അറുപതിനടുത്ത് പ്രായം വരും ലൈലയ്ക്ക്. ആദ്യത്തേത് പ്രണയവിവാഹമായിരുന്നു. പഠിക്കാൻ പോയ വഴിയുണ്ടായ പ്രണയം. പത്തനംതിട്ട മുസ്ലം പള്ളിക്ക് സമീപമുള്ള അങ്ങാടിക്കട നടത്തിപ്പുകാരനുമായി പതിവായി കണ്ടുള്ള പരിചയം പ്രണയത്തിൽ കലാശിച്ചു. പ്രണയം കൊടുമ്പിരിക്കൊണ്ട് വിവാഹത്തിലെത്തിയപ്പോൾ ഇലന്തൂർ ഇടപ്പരിയാരത്തെ പേരു കേട്ട പ്ലാവിനാൽ കുടുംബാംഗമായ ലൈല വീട്ടിൽ നിന്ന് പുറത്തായി. രണ്ടു സഹോദരന്മാരുമുണ്ട് ലൈലയ്ക്ക്. ഒരാൾ വിദേശവാസം കഴിഞ്ഞ് കുടുംബവുമായി സസുഖം നാട്ടിൽ ജീവിക്കുന്നു. മറ്റൊരാൾ മാവേലിക്കരയിലെ ആശ്രമത്തിലെ അന്തേവാസിയാണ്. അവിവാഹിതൻ. കാഷായവും ധരിച്ച് ഭക്തിയും നിഷ്ഠയുമൊക്കെയായി ഇപ്പോൾ കുടുംബവീട്ടിൽ കഴിയുന്നു.

വീട്ടിലെ സാഹചര്യം ലൈലയെ കടുത്ത ഭക്തയാക്കി. മണിക്കൂറുകളോളം പ്രാർത്ഥിക്കുന്ന ശീലമുണ്ടായിരുന്നു. കടുത്ത വിശ്വാസിയുമായിരുന്നു. ആദ്യ വിവാഹത്തിലെ ഭർത്താവിന്റെ മരണശേഷമാണ് ഭഗവൽ സിങുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നത്. ആദ്യ വിവാഹത്തിൽ ഭഗവൽ സിങിന് ഒരു മകളുണ്ടായിരുന്നു. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനും ഉണ്ടായി. പിതാവിന്റെ വഴി പിന്തുടർന്ന് വൈദ്യനാകാൻ മകൻ ശ്രമം നടത്തിയിരുന്നു. ഇതിനായി കുറേക്കാലം ആറന്മുളയിലൊരിടത്ത് കളരി പരിശീലിക്കാൻ പോയിരുന്നു. പിന്നീട് ജോലി തേടി വിദേശത്തേക്ക് പോയി. നിലവിൽ ഭഗവൽ സിങിന്റെ മക്കൾ രണ്ടു പേരും വിദേശത്താണ്.

ചെറുപ്പകാലത്ത് തന്നെ ലൈലയുടെ പോക്ക് അത്ര ശരിയായ ദിശയിലായിരുന്നില്ലെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഒന്നിലധികം ആൾക്കാരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ. അതു കാരണം തന്നെ ഇവരുടെ സ്വഭാവം അത്ര നല്ലതായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഭഗവൽ സിങുമായി ഒന്നിച്ച് താമസിച്ചു വരുമ്പോൾ തന്നെ ഇത്തരം ചുറ്റിക്കളികൾ ഇവർ നടത്തിയിരുന്നു. ഷാഫിയുമായി അടുത്തതും ഈ വഴിക്കാണെന്ന് കരുതുന്നു. ഭഗവൽ സിങിന് മുന്നിൽ വന്ന് ഷാഫിയും ലൈലയും ലൈംഗിക ബന്ധം പുലര്‍ത്തിയതായി മൊഴി ലഭിച്ചുവെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു.ആഭിചാരത്തിനൊപ്പം അവിഹിതവും ചേര്‍ന്നതോടെ കേരളം ഞെട്ടുന്ന കുറ്റകൃത്യമായി മാറി

- Advertisement -

- Advertisement -

കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലി കേസിൽ ഒരോ നിമിഷവും കൂടുതൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളം അത്രയൊന്നും കേട്ടിട്ടില്ലാത്ത നരബലി കേസിന്റെ ചുരുളഴിയുമ്പോൾ പ്രതികളുടെ കൊടും ക്രൂരത കൂടിയാണ് വെളിച്ചത്ത് വരുന്നത്. ജീവിക്കാൻ കഷ്ടപ്പെടുന്ന സ്ത്രീകളെ നോട്ടമിട്ട് വാഗ്ദാനം നൽകിയാണ് ഇവർ നരബലിക്ക് ഇരകളാക്കിയത്. ലോട്ടറി വിറ്റു നടന്ന റോസ്‌ലിക്ക് പത്ത് ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇവർ കൂടെക്കൂട്ടിയത്. പെരുമ്പാവൂരുകാരനായ ഷാഫിയാണ് ഇവരെ കൂട്ടിക്കൊണ്ടുവന്നത്.

ഷാഫിയുടെ വാഗ്ദാനമായ 10 ലക്ഷത്തിൽ വീണ റോസ്ലിയായിരുന്നു ഇവരുടെ ആദ്യത്തെ ഇര. ലോട്ടറി വിൽപ്പനക്കാരിയായ റോസ്ലി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഇവരുടെ കൂടെ കൂടിയത്. എന്നാൽ ഇവരുടെ സങ്കേതത്തിൽ കൊടും പീഡനമാണ് റോസ്ലിക്ക് നേരിടേണ്ടിവന്നത്. സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തിയ ശേഷമായിരുന്നു ആക്രമണം.ഷാഫി തലയ്ക്കടിച്ച് ബോധം കെടുത്തി.തുടര്‍ന്ന് ലൈല യോനിയില്‍ കുത്തി ആഴ്ത്തി രക്തം ഇറ്റുവീഴിച്ചു.ജീവനോടെയായിരുന്നു കൊടുംപാതകം. ശരീരത്തിന്റെ പല ഭാഗത്തും കത്തികൊണ്ട് മുറിവേൽപ്പിച്ചു. രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പ്രതികൾ പൂജ നടത്തിയത്.

രാത്രി മുഴുവൻ റോസ്‌ലിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം വീടിന് മുന്നിൽ തന്നെ കുഴിച്ചിടുകയായിരുന്നു ചെയ്തത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയെങ്കിലും ശാപത്തിന്റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും വീണ്ടുമൊരു നരബലി നടത്തിയാലേ ഐശ്വര്യം ലഭിക്കു എന്നു കരുതിയാണ് പ്രതികൾ രണ്ടാമത്തെ ഇരയെ തേടിയത്. അങ്ങനെയാണ് പ്രതികൾ പത്മയെ കണ്ടെത്തുന്നതും നരബലിക്ക് ഇരയാക്കുന്നതും. റോസ്‌ലി നേരിട്ടതിന് സമാനമായ പീഡനം തന്നെയാണ് പത്മയും നേരിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week