EntertainmentKeralaNews

എന്റെ സിനിമയുടെ സൗന്ദ്യര്യം മുഴുവൻ മോഷ്ടിച്ചു; നോക്കിനിൽക്കാനാവില്,നൻപകൽ നേരത്ത് മയക്കം സിനിമയ്‌ക്കെതികെ തമിഴ് സംവിധായിക രംഗത്ത്

ചെന്നൈ: മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച നൻപകൽ നേരത്ത് മയക്കം സിനിമയ്‌ക്കെതികെ തമിഴ് സംവിധായിക രംഗത്ത്. ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായാണ് ഹലിത ഷമീം രംഗത്തെത്തിയത്. താൻ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിന്റെ നിരവധി സൗന്ദര്യാംശങ്ങൾ നിർദ്ദയമായി അടർത്തിയെടുത്തിരിക്കുകയാണ് നൻപകലിലെന്ന് ഹലിത ആരോപിക്കുന്നു. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം.

ഏലേ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് ആ ഗ്രാമം തയ്യാറാക്കിയതെന്നും അതേ സ്ഥലത്തു തന്നെ നൻപകൽ നേരത്ത് മയക്കം ചിത്രീകരിച്ചത് തന്നെ സന്തോഷിപ്പിച്ചു എന്നുമാണ് ഹലിത പറയുന്നത്. ഏലേയിലെ പോലെ പലകാര്യങ്ങൾ നൻപകലിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ സംവിധായികയാണ് ഹലിത.

ഹഷിത ഷമീമിന്റെ കുറിപ്പ് വായിക്കാം

ഒരു സിനിമയിൽ നിന്ന് അതിന്റെ സൗന്ദര്യാനുഭൂതി മുഴുവൻ മോഷ്ഠിക്കുന്നത് അംഗീകരിക്കാനാവില്ല. ഏലേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങൾ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നൻപകൽ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നൽകുന്ന ഒന്നാണ്. ഞാൻ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്.

അവിടുത്തെ ഐസ്‌ക്രീംകാരൻ ഇവിടെ പാൽക്കാരനാണ്. അവിടെ ഒരു മോർച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യൻ ഓടുന്നുവെങ്കിൽ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാൻ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനൻ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ.

പല കാലങ്ങൾക്ക് സാക്ഷികളായ ആ വീടുകൾ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാൻ ഇതിൽ കണ്ടു. കഥ മുന്നോട്ട് പോകുമ്പോൾ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാൻ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എന്റെ ചിത്രത്തെ നിങ്ങൾക്ക് എഴുതിത്ത്തള്ളാം. പക്ഷേ അതിൽ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടർത്തിയെടുത്താൽ ഞാൻ നിശബ്ദയായി ഇരിക്കില്ല.

നിരവധി പേരാണ് നിലവിൽ സംവിധായികയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഏലേയുടെ പോസ്റ്ററിന് സമാനമാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ പോസ്റ്ററെന്ന് കമന്റ് ചെയ്തവരുണ്ട്. രണ്ട് സിനിമയുടേയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളിലെ സാമ്യം നോക്കൂ എന്നാണ് ഇത്തരത്തിലൊരു കമന്റിന് ഹലിത നൽകിയ മറുപടി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണിതെന്ന് പറഞ്ഞവരുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button