28.2 C
Kottayam
Friday, June 5, 2026

ആദ്യം കണ്ടപ്പോള്‍ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി,പിന്നീടുണ്ടായത് മീനാക്ഷിയുമായുള്ള സൗഹൃദത്തേക്കുറിച്ച് നമിതപ്രമോദ്

Must read

കൊച്ചി:നടി നമിത പ്രമോദിന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിലൊരാളാണ് ദിലീപിന്റെ മകൾ മീനാക്ഷി. നാദിർഷയുടെ മകളുടെ വിവാഹച്ചടങ്ങിനിടെയുള്ള ഇരുവരും ഡാൻസ് കളിക്കുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.. ദിലീപിനൊപ്പം സിനിമകളില്‍ അഭിനയിച്ചത് വഴിയുള്ള പരിചയമാണോ മീനൂട്ടിയുമായിട്ടുള്ളതെന്ന് എല്ലാവരും കരുതിയെങ്കിലും അങ്ങനെയല്ലെന്നാണ് നമിതയിപ്പോള്‍ പറയുന്നത്.

തുടക്കത്തില്‍ മീനാക്ഷിയൊരു ജാഡക്കാരിയാണെന്നാണ് താന്‍ കരുതിയത്. എന്നാല്‍ ഒരു വിമാനയാത്ര കൊണ്ട് കാര്യങ്ങളൊക്കെ മാറി മറിഞ്ഞെന്നാണ് ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലൂടെ നമിത പറയുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ

മീനാക്ഷി ദിലീപുമായിട്ടുള്ള സൗഹൃദം എപ്പോഴാണ് തുടങ്ങിയതെന്നാണ് നമിതയോട് അവതാരക ചോദിച്ചത്.. ‘എന്റെ സഹോദരിയെ പോലെയും ആത്മാര്‍ഥ സുഹൃത്തിനെയും പോലെയുള്ള ഒരാളാണ് മീനാക്ഷി ദിലീപ്. ഞങ്ങള്‍ പരിചയപ്പെട്ട കഥയൊന്നും പറയാതിരിക്കുകയാണ് നല്ലതെന്ന് പറഞ്ഞാണ് നമിത മീനാക്ഷിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. അഞ്ച് വര്‍ഷം മുന്‍പ് ഒരു യുഎസ് ട്രിപ്പിന് പോവുമ്പോഴാണ് മീനാക്ഷിയുമായി സംസാരിക്കുന്നതും അടുപ്പത്തിലാവുന്നതും.

- Advertisement -


ഞങ്ങളങ്ങനെ സംസാരിക്കാറില്ലായിരുന്നു. കണ്ടപ്പോള്‍ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി. അവള്‍ പൊതുവേ മിണ്ടുന്നത് വളരെ കുറവാണ്. ഒന്നും മിണ്ടില്ല. സൗണ്ട് തോമ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം അവള്‍ ലൊക്കേഷനില്‍ വന്നിരുന്നു. അന്ന് ഞാന്‍ പതിനൊന്നിലോ മറ്റോ പഠിക്കുകയാണ്.

- Advertisement -

സെറ്റില്‍ വന്ന മീനാക്ഷി ഇടയ്ക്ക് എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. ഞാനും ഇവളെ നോക്കും. ഒരു തവണ അവളെന്നെ ചിരിച്ച് കാണിച്ചപ്പോള്‍ ഞാനും ചിരിച്ചു. എന്തൊരു അഹങ്കാരിയാണെന്ന് മനസില്‍ പറഞ്ഞാണ് ഞാനന്ന് ചിരിച്ചതെന്ന് നമിത പറയുന്നു.പിന്നീട് യുഎസ് ട്രിപ്പിന് പോകുമ്പോള്‍ നാദിര്‍ഷയുടെ മക്കളുമുണ്ട്. അവരെന്നെ നോക്കി ചിരിക്കുന്നുണ്ട്. മീനാക്ഷി ഇടംക്കണ്ണിട്ട് നോക്കിയിട്ട് കാണാത്തത് പോലെയിരിക്കും. അത് കഴിഞ്ഞ് ഞങ്ങള്‍ ഫ്‌ളൈറ്റില്‍ കയറി. അടുത്തടുത്താണ് ഇരിക്കുന്നത്. പക്ഷേ ജാഡയായത് കൊണ്ട് ഞാന്‍ മിണ്ടിയില്ല. ഇടയ്ക്ക് രണ്ടാള്‍ക്കും ഹോട്ട് ചോക്ലേറ്റ് കഴിക്കാന്‍ ഭയങ്കര കൊതി. ഫ്‌ളൈറ്റ് അറ്റന്‍ഡന്‍ഡ് ആയിട്ടുള്ള ഒരുത്തനുണ്ട്. ഭയങ്കര സുന്ദരനാണ് അവന്‍.ഞാനും മീനാക്ഷിയും പരസ്പരം നോക്കി.

ഒരു അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ പോവാന്‍ തീരുമാനിച്ചു. എന്നിട്ട് അവനെ വിളിച്ചു. ഹോട്ട് ചോക്ലേറ്റ് വേണമായിട്ടല്ല, അവനെ കാണാന്‍ വേണ്ടി വീണ്ടും വീണ്ടും ഞങ്ങളിത് വാങ്ങി കൊണ്ടേ ഇരുന്നു. അവന്റെ പേര് നോക്കാന്‍ പറഞ്ഞത് നാദിര്‍ഷിക്കായുടെ ഇളയമകള്‍ ഖദീജയാണ്. അവളന്ന് ഏഴാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. അങ്ങനെ പേര് നോക്കി, സാഹീല്‍ എന്നോ മറ്റോ ആണ് പേര്. അവന്‍ കാരണമാണ് മീനാക്ഷിയുമായി പരിചയത്തിലാവുന്നതെന്ന് നമിത പറയുന്നു.മീനാക്ഷിയെ പോലെ തന്നെ നാദിർഷിക്കായുടെ മക്കളായ ആയിഷയോടും ഖദീജയടും അതുപോലെ തന്നെയുള്ള സ്നേഹവും കൂട്ടുമാണെന്നും നമിത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week