32.8 C
Kottayam
Sunday, May 5, 2024

ലുലു മാളില്‍ ഞാന്‍ അങ്ങനെയാണ് പോകാറ്; കാവ്യച്ചേച്ചിയാണ് ഐഡിയ പറഞ്ഞു തന്നത്; നമിത പ്രമോദ്

Must read

മലയാള സിനിമയിലെ തിരക്കുള്ള യുവ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷത്തില്‍ കൂടിയാണ് നമിത അഭിനയ ലോകത്ത് എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയും നാദിര്‍ഷായുടെ മക്കളും തന്റെ അടുത്ത സുഹൃത്തുക്കള്‍ ആണെന്നും ഞങ്ങള്‍ക്ക് താമശകളും ട്രോളുകളും പറയാന്‍ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ട് എന്നും നമിത പറയുന്നു. അതുപോലെ തന്നെ, തന്നെയും ദിലീപെട്ടനേയും ചേര്‍ത്തു വരുന്ന ഗോസിപ്പുകള്‍ക്ക് നമിത കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.

ദിലീപെട്ടന്‍ തനിക്ക് അച്ഛന്റെ സ്ഥാനത്താണ് കാണുന്നത് എന്നായിരുന്നു നമിത പറഞ്ഞത്. എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചുറ്റിയടിക്കാന്‍ പോയതിനെ കുറിച്ചും സുമലതയായി സാമ്യം ഉള്ളതിനെ കുറിച്ചും എല്ലാം നമിത മനസ്സ് തുറന്നത്. നമിത പ്രാമോദിന്റെ വാക്കുകള്‍ ഇങ്ങനെ, ഇടക്ക് ഒക്കെ ഇവിടെ എങ്കിലും ഒക്കെ കറങ്ങാന്‍ പോകും, ലുലു മാളില്‍ ഒക്കെ പോകുമ്പോള്‍ പര്‍ദ ഇട്ടാണ് പോകാറുള്ളത്, ഇങ്ങനെ പോയാല്‍ ആളുകള്‍ക്ക് പെട്ടന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. അത്തരത്തില്‍ ചെയ്താല്‍ മതി എന്നുള്ള ഐഡിയ എനിക്ക് തന്നത് കാവ്യ ചേച്ചിയാണ് ( കാവ്യ മാധവന്‍). ഇത്തരത്തില്‍ ഞാന്‍ മെട്രോയില്‍ ഒക്കെ കറങ്ങി നടന്നിട്ടുണ്ട്, എന്നാല്‍ പര്‍ദ ഇടുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കുറച്ചു പാടാണ്. ഒരിക്കല്‍ പര്‍ദയില്‍ പോയപ്പോള്‍ ഒരാള്‍ കണ്ടുപിടിച്ചു, ഞാന്‍ അമ്മേ എന്നുവിളിച്ചതാണ് പണി ആയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week