ട്രoപിന്റെ ഇന്ത്യൻ സന്ദർശനം, ടെലിവിഷൻ കാഴ്ചക്കാരുടെ കണക്ക് പുറത്ത്

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്‌തേ ട്രംപ് പരിപാടി ടെലിവിഷനില്‍ എത്രപേര്‍ കണ്ടെന്ന കണക്ക് പുറത്ത്. 4.6 കോടി ജനങ്ങളാണ് കണ്ടെതെന്നാണ് ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിനെ (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ മാത്രം കണക്കാണ് പുറത്തുവിട്ടത്. ഇന്ത്യയിലെ 180 ടെലിവിഷന്‍ ചാനലുകളിലായി 460 ദശലക്ഷം ആളുകള്‍ പരിപാടി കണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൊട്ടേര സ്റ്റേഡിയത്തില്‍ പരിപാടി കാണാനെത്തിയത് 1 ലക്ഷം പേരാണ്. 180 ടിവി ചാനലുകളാണ് പരിപാടി തത്സമയ സംപ്രേഷണം ചെയ്തത്. പരിപാടിയില്‍ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക ട്രംപ്, മരുമകന്‍ ജേഡ് കുഷ്‌നര്‍ എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് കുടുംബ സമേതം താജ്മഹല്‍ സന്ദര്‍ശിച്ചു. ദില്ലിയിലെ കൂടിക്കാഴ്ചക്ക് ശേഷം ചൊവ്വാഴ്ചയാണ് ട്രംപ് അമേരിക്കയിലേക്ക് തിരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News