ലഖ്നൗ: യുവാവ് പൂര്‍ണ നഗ്നനായി റോഡിലിറങ്ങി നിന്ന് ഗതാഗതം തടസപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹസ്ത്ര്ഗഞ്ചില് പ്രധാന റോഡില്‍ നല്ല തിരക്കുള്ള സമയത്ത് ഞായറാഴ്ച വൈകുന്നേരമായിരിന്നു സംഭവം. എവിടെ നിന്നോ ഓടി വന്ന ആ നഗ്ന മനുഷ്യന് ഗതാഗതം തടസപ്പെടുത്തി റോഡിന്റെ നടുക്ക് കയറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആ വഴി വന്ന എസ്യുവി വാഹനത്തിലെ ഡ്രൈവറുടെ കഴുത്തില്‍ കയറിപ്പിടിച്ചു.
എസ്യുവി ഡ്രൈവര്‍ക്ക് നേരെയുള്ള ആക്രമണത്തിനു ശേഷം ആ വഴി വന്ന ബസിനെ തടഞ്ഞുനിര്‍ത്തി. ഇതിനിടെ ആരോ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി ഇയാളെ പിടിച്ചുമാറ്റുകയുമായിരുന്നു. പോലീസിനോ പരിസരവാസികള്‍ക്കോ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നുമറിയില്ല. മാനസികാരോഗ്യ പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്നാണ് ഇയാളെ കുറിച്ച് പുറത്തുവന്ന വിവരം.