കൊഹിമ: നാഗാലാൻഡിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സുഖോയിക്ക് സമീപത്തു നടന്ന സ്‌ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സൈന്യത്തിനുനേരെ ആക്രമണങ്ങൾ വർധിച്ചുവരുന്നു. കഴിഞ്ഞയാഴ്ചയും അസം റൈഫിൾസ് കോൺവോയ്ക്കുനേരെ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. അന്ന് മൂന്ന് സൈനികരാണ് വീരമൃത്യു വരിച്ചത്.ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
English Summary
An Assam Rifles soldier was killed and three others were injured, one critically, after terrorists targeted a military convoy with explosives near Sukhoi in Nagaland. The wounded personnel were immediately evacuated to a military hospital for treatment. This marks the second major attack in the region within a week; a similar ambush on an Assam Rifles convoy last week claimed the lives of three soldiers. Following the rise in insurgent activities, security has been heavily beefed up across all northeastern states, and a massive combing operation has been launched to track down the perpetrators in the dense forest area.


