കാഞ്ഞിരപ്പള്ളിയില്‍ വീണ്ടും എന്‍ ജയരാജ്

കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.ജയരാജിന് ജയം. 13,722 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയരാജ് ജയം ഉറപ്പിച്ചത്. യുഡിഎഫിന്റെ ജോസഫ് വാഴയ്ക്കനും എന്‍ഡിഎയുടെ അല്‍ഫോണ്‍സ് കണ്ണന്താനവും ജയരാജിന് വെല്ലുവിളി ഉയര്‍ത്തിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ജയരാജ് തന്നെയാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നു ജയിച്ചത്.

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന് ജയം. 1215 വോട്ടുകള്‍ക്കാണ് ബാലചന്ദ്രന്‍ ജയിച്ചുകയറിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് അദ്ദേഹത്തിന്റെ ജയം.

ആദ്യ ഘട്ട വോട്ടെണ്ണലുകളില്‍ സുരേഷ് ഗോപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍, അവസാന ഘട്ടം ആയപ്പോഴേക്കും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലാണ് രണ്ടാം സ്ഥാനത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News