വിരുന്ന് കഴിഞ്ഞെത്തിയ നൗഷീറ മുറിയില്‍ കയറി, അടുക്കളയില്‍ നിന്നു തിരച്ചെത്തിയപ്പോള്‍ കണ്ടത് തൂങ്ങിയ നിലയിലെന്ന് ഭര്‍ത്താവ്; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത

കാസര്‍കോട്: കാഞ്ഞങ്ങാട് അമ്പലത്തറയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കിടപ്പ് മുറിയിലെ ഫാനിന്റെ ഹൂക്കില്‍ ഷാള്‍ കെട്ടിയായിരുന്നു നൗഷീറ ആത്മഹത്യ ചെയ്തത്. തൂങ്ങി നില്‍ക്കുന്നത് കണ്ടയുടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഒരു വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയ നൗഷീറ സ്വന്തം മുറിയിലേക്കും റസാഖ് ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്കും പോയി. ചായ കുടിച്ച് തിരിച്ച് റൂമിലെത്തിയപ്പോഴാണ് നൗഷീറയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു എന്നാണു യുവതിയുടെ ഭര്‍ത്താവ് റസാക്ക് പോലീസിന് നല്‍കിയ മൊഴി.

അബുദാബിയില്‍ ടൈലറിങ് ഷോപ്പ് നടത്തുന്ന റസാഖ് കോവിഡ് സാഹചര്യത്തില്‍ 8 മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പാറപ്പള്ളിയിലെ വീട്ടില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. 5 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് നാലും ഒന്നും വയസ്സുമുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News