24 C
Kottayam
Sunday, June 7, 2026

ഇവന്റെ കൂടെയും എന്റെ കല്യാണം ഫിക്‌സ് ചെയ്തിരുന്നു; എല്ലാ മാസവും വന്ന കല്യാണ അനൗണ്‍സ്‌മെന്റിനെ കുറിച്ച് അമൃത

Must read

കൊച്ചി:നടന്‍ ബാലയുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം ഗായിക അമൃത സുരേഷ് സ്വന്തമായി ഒരു മ്യൂസിക് ബാന്‍ഡ് തുടങ്ങിയിരുന്നു. സഹോദരി അഭിരാമിയും ഇതിലെ ഗായികയായി എത്തിയതോടെ താരസഹോദരിമാര്‍ ഒരുമിച്ചാണ് ബാന്‍ഡ് മുന്നോട്ട് കൊണ്ട് പോവുന്നത്. ഇതിനിടയില്‍ അമൃത രണ്ടാമതൊരു ബന്ധത്തിലേക്ക് കൂടി പ്രവേശിച്ചതോടെ വാര്‍ത്തകള്‍ അതായി.

നിലവില്‍ സംഗീത സംവിധായകനായ ഗോപി സുന്ദറിനൊപ്പം പുതിയൊരു ജീവിതം ആസ്വദിക്കുകയാണ് അമൃത. ഒപ്പം സംഗീതവും മുന്നോട്ട് കൊണ്ട് പോവുന്നു. യൂട്യൂബ് ചാനലിലും സജീവമായ അമൃത തങ്ങളുടെ അമൃതംഗമയ ബാന്‍ഡിലെ അംഗങ്ങളെയും അതിന്റെ പരിശീലനത്തെ കുറിച്ചുമാണ് പുതിയ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്.

എജി വ്‌ളോഗ്‌സ് എന്ന പേരിലാണ് അമൃത ചാനല്‍ തുടങ്ങിയിരിക്കുന്നത്. ഇന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ജോലിയാണ് തനിക്കെന്ന് പറഞ്ഞാണ് അമൃത വീഡിയോ തുടങ്ങുന്നത്. അമൃതഗമയയുടെ പുതിയ നാല് പാട്ടുകള്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. ഇതിന്റെ റിഹേഴ്‌സല്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അവര്‍ക്കായി കപ്പലണ്ടി വാങ്ങി ഫ്‌ളാറ്റിലേക്ക് പോവുകയും അമൃത തന്നെ കാപ്പി ഇട്ട് കൊടുക്കുകയുമൊക്കെ ചെയ്യുകയാണ്. ഇതൊക്കെ എന്റെ പാര്‍ട്ട് ടൈം ജോലിയാണെന്നാണ് താരം പറയുന്നത്.

- Advertisement -

ഇത്രയും സുന്ദരിയായൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ഞങ്ങള്‍ക്ക് കിട്ടിയെന്ന് അഭിരാമി പറയുന്നു. അമൃതംഗമയയുടെ വളരെ നിര്‍ണായകമായൊരു ഘട്ടത്തിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. മ്യൂസിക് മോജോയിലൂടെയാണ് അമൃതംഗമയ തുടങ്ങുന്നത്. അതിന്റെ അടുത്ത സെഗ്മന്റ് ഞങ്ങള്‍ ചെയ്യുകയാണ്. മ്യൂസിക് മോജോയിക്ക് വേണ്ടി തന്നെയാണ് ഈ റിഹേഴ്സലുമെന്ന് അഭിരാമി സൂചിപ്പിച്ചു. തങ്ങളുടെ ടീമില്‍ ഇത്രയും കൂടുതല്‍ ആളുകള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അഭിരാമി സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തി.

- Advertisement -

സാധാരണ മൂന്ന് പേരോ നാല് പേരോ ഇരുന്നാണ് റിഹേഴ്സലും കംപോസിങും നടത്തുന്നത്. ഇത്തവണ ആറ് പേരുണ്ട്. പൊതുവെ ആളു കൂടിയാല്‍ തല്ലിപ്പിരിയുന്നതാണ് പതിവ് എന്നും തമാശരൂപേണ അമൃത പറയുമ്പോള്‍ ഞങ്ങള്‍ രണ്ട് സന്ധി കഴിഞ്ഞിട്ട് ഇരിക്കുകയാണെന്ന് അഭിരാമിയും സൂചിപ്പിച്ചു, മാത്രമല്ല രസകരമായ ചില സംസാരങ്ങളും താരങ്ങള്‍ക്കിടയില്‍ നിന്നും വന്നിരുന്നു. ഇതിനിടയിലാണ് തന്റെ കല്യാണക്കാര്യം അമൃത എടുത്തിടുന്നത്.

എല്ലാ മാസവും കൂടുമ്പോള്‍ എന്റെ കല്യാണ വാര്‍ത്ത അനൗണ്‍സ് ചെയ്യാറുണ്ട്. ഞാനും സിദ്ധുവും കൂടി ദുര്‍ബല നിമിഷത്തില്‍ ഒരു പാട്ട് പാടിയിരുന്നു. അതിന് ശേഷം ഞങ്ങള്‍ തമ്മില്‍ കെട്ടാന്‍ പോവുകയാണെന്ന വാര്‍ത്ത വന്നുവെന്ന് അമൃത പറയുന്നു. ഇതിന് പിന്നാലെയാണ് അനൂപ് എന്ന് പറയുന്ന സുഹൃത്തിന്റെ കൂടെയും തന്റെ കല്യാണം ഉറപ്പിച്ചതായി കഥ വന്നുവെന്ന് അമൃത പറഞ്ഞത്.

‘എടാ എന്റെ കല്യാണം നിന്റെ കൂടെ ഫിക്സ് ചെയ്തിട്ടില്ലേ’ എന്നാണ് അമൃത അനൂപിനോട് ചോദിക്കുന്നത്. അതേ സമയം തനിക്കാണെങ്കില്‍ അങ്ങനൊരു ട്രോഫി പോലും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് അഭിരാമിയുടെ വിഷമം. എന്തായാലും സുഹൃത്തുക്കളെല്ലാം ചേര്‍ന്നൊരുക്കുന്ന പുതിയ പാട്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്. തല്ലിപ്പിരിയാതെ എന്നും ഇതുപോലെ മുന്നോട്ട് പോവാന്‍ സാധിക്കട്ടേ എന്നുള്ള ആശംസകളും വീഡിയോയുടെ താഴെ വരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week