CrimeKeralaNews

മുട്ടിൽ മരംമുറിക്കേസിൽ അഗസ്റ്റിൻ സഹോദരൻമാരടക്കം 12 പ്രതികൾ;84,600 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 84,600 പേജുകളാണ് കുറ്റപത്രത്തിനുള്ളത്. അനുബന്ധ കുറ്റപത്രം കൂടി നൽകുമെന്നാണ് റിപ്പോർട്ട്. അതേസമയം, കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരൻമാരടക്കം 12 പ്രതികളാണുള്ളത്.

420 സാക്ഷികൾ, 900 രേഖകളും കുറ്റപത്രത്തിലുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. റോജി അഗസ്റ്റിൻ,ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൽ, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, വില്ലേജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരാണ് കേസിലെ പ്രതികൾ. 

രണ്ടര വർഷത്തെ അന്വേഷണത്തിന് ശേഷമാണ് മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 
മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കൊള്ളയടിക്കപ്പെട്ട മരങ്ങളുടെ കാലപ്പഴക്കം, ഡിഎൻഎ പരിശോധനകൾ പൂർത്തിയാക്കിയ അപൂർവ കേസാണ്. ഇതാണ് പ്രധാന തെളിവുകളിൽ ഒന്ന്.

2020 ഒക്ടോബർ 24ന് ഇറങ്ങിയ റവന്യൂ വകുപ്പ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് 112 മരങ്ങൾ പ്രതികൾ മുറിച്ചു കടത്തിയത്. കർഷകരുടെ പേരിൽ വ്യാജ രേഖ ചമ്മച്ചായിരുന്നു വൻ മരംകൊള്ള. അന്വേഷണ ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ചു പ്രതികൾ പ്രതികാര നടപടിക്ക് വരെ ശ്രമിച്ചെങ്കിലും എല്ലാം തരണം ചെയ്തു കൊണ്ടായിരുന്നു അന്വേഷണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button