മുംബൈ: നടുവേദനയെ തുടര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യാന്‍ കഴിയാതെ വന്നപ്പോഴാണ് കളക്ടറേറ്റ് ജീവനക്കാരനായ സതീഷ് ദേശമുഖ് ഒരു കുതിരയെ വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ജോലിയ്ക്ക് പോകുമ്പോള്‍ കുതിരയെ എവിടെ കെട്ടിയിടുമെന്ന കാര്യം ആശയക്കുഴപ്പത്തിലാക്കിയതോടെ കളക്ടര്‍ക്ക് അപേക്ഷ നല്‍കാനും തീരുമാനിച്ചു. ഈ വേറിട്ട അപേക്ഷയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
മഹാരാഷ്ട്ര കളക്ടറേറ്റിലെ തൊഴിലുറപ്പ് പദ്ധതി വകുപ്പില്‍ അസിസ്റ്റന്റ് ഓഡിറ്ററായ സതീഷ് ദേശ്മുഖാണ് ഇത്തരത്തിലൊരു പ്രതിസന്ധി നേരിട്ടത്. കുതിരയെ വാങ്ങാന്‍ തീരുമാനിച്ചതോടെ സതീഷ് കളക്ടര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു. നന്ദേഡ് ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കിയത്.
നടുവേദന കാരണം തനിക്ക് ബൈക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് താനൊരു കുതിരയെ വാങ്ങാന്‍ തീരുമാനിച്ചു. ഓഫീസിലേയ്ക്ക് വരുന്നത് കുതിരയിലായതിനാല്‍ അതിനെ കെട്ടിയിടാന്‍ കളക്ടറേറ്റില്‍ സ്ഥലം തരണമെന്നായിരുന്നു സതീഷിന്റെ അപേക്ഷ.
അപേക്ഷ ലഭിച്ചതോടെ നടപടി എടുക്കാന്‍ കളക്ടര്‍ ഡോക്ടറെ സമീപിക്കുകായിരുന്നു. എന്നാല്‍ സതീഷിന് കുതിരയില്‍ യാത്ര ചെയ്താല്‍ നടുവേദന വര്‍ദ്ധിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇതോടെ അനുമതി ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമായെങ്കിലും അപേക്ഷ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.