രണ്ടു മണ്ഡലങ്ങളിലും ജയിച്ചാല്‍ ഏത് ഒഴിയണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരത്തും കോന്നിയിലും സ്ഥാനാര്‍ത്ഥിയ ആയത് ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രണ്ടു മണ്ഡലങ്ങളിലും ജയിച്ചാല്‍ ഏത് ഒഴിയണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും രണ്ടു മണ്ഡലങ്ങളിലും പരിചയം ഉള്ളതിനാല്‍ പ്രചാരണരംഗത്തു വലിയ ബുദ്ധിമുട്ട് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മഞ്ചേശ്വരരത്ത് മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി കെ.സുരേന്ദ്രന്‍ ആരോപിച്ചു. മനോരമ ഓണ്‍ലൈനോടാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍, ഇത്തവണ മതന്യൂനപക്ഷങ്ങള്‍ ബിജെപിയോടു വിദ്വേഷ നിലപാട് സ്വീകരിക്കില്ലെന്നും സുരേന്ദ്രന്‍വ്യക്തമാക്കി. ഗുരുവായൂരില്‍ എന്‍ഡിഎ പിന്തുണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായര്‍ക്കാണെന്നു സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News