ബിജെപി വേദിയില്‍ ഔസേപ്പച്ചന്‍, നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍

ബിജെപി വേദിയില്‍ ഔസേപ്പച്ചന്‍, നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍. ബിജെപിയുടെ വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചന്‍ എത്തിയത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുയും ചെയ്തു. ഔസേപ്പച്ചനെ പോലെയുള്ളവര്‍ ബിജെപി പ്രതിനിധി കള്‍ ആയി നിയമസഭയില്‍ എത്തണമെന്ന് ബി. ഗോപാലകൃഷ്ണന്‍ പരിപാടിയില്‍ പറഞ്ഞു. നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ഔസേപ്പച്ചന്‍ പങ്കെടുത്തിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഔസേപ്പച്ചന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ബിജെപി വേദിയില്‍ ഔസേപ്പച്ചന്‍ എത്തിയിരിക്കുന്നത്. ഔസേപ്പച്ചന് പുറമെ ചാനല്‍ ചര്‍ച്ചകളില്‍ പരിചിത മുഖമായ ഫക്രുദീന്‍ അലിയും ബിജെപി പരിപാടിയിലെത്തിയിരുന്നു.

നിങ്ങള്‍ ആര്‍ട്ടിന്റെ രംഗത്തും ഡിബേറ്റിന്റെ രംഗത്തും ഒക്കെ ഉണ്ട്. നിങ്ങള്‍ നല്ലവരായിട്ടുള്ള ആള്‍ക്കാരാണ്. ഒരു കളങ്കവും ഇല്ലാത്ത ആളുകളാണ്. ജനത്തെ സേവിക്കാന്‍ പറ്റിയ ആള്‍ക്കാരാണ്. നിയമസഭയില്‍ നിങ്ങളെ പോലെയുള്ള ആളുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആഗ്രഹം. ഭാരതീയ ജനതാ പാര്‍ട്ടി നിങ്ങള്‍ക്കൊക്കെ വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മറ്റുള്ള രാഷ്ട്രീയക്കാരെപ്പോലെ ഞങ്ങള്‍ക്ക് മത്സരിക്കണം, എന്തെങ്കിലും ചെയ്യണം അങ്ങനെ ചിന്തിക്കുന്നവരല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നല്ല ആളുകള്‍ സമൂഹത്തിലെ നല്ല ആളുകള്‍ കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്ത് നമ്മുടെ നിയമസഭയില്‍ വരണം. നിയമസഭയില്‍ മുണ്ട് പൊക്കി കാണിച്ച് അടി ഉണ്ടാക്കുന്ന ആള്‍ക്കാരല്ല വേണ്ടത്. കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്ന ആള്‍ക്കാരാണ് വരേണ്ടത്. അതുകൊണ്ട് നിങ്ങളെപ്പോലുള്ള ആളുകളെ ഔസേപ്പച്ചനെ പോലുള്ള ആളുകളെ ഈ തൃശ്ശൂരില്‍ എല്ലാവരും സുപരിചിതനായ ഔസേപ്പച്ചനെ പോലുള്ള ആളുകളെ കേരളവും ഇന്ത്യയും സുപരിചിതനായ ഫക്രുദ്ദീനെ പോലുള്ള ആളുകള്‍ ഇനി അകന്നു നില്‍ക്കാതെ വികസനത്തിന്റെ കാഴ്ചപ്പാടില്‍ നെഗറ്റീവ് പൊളിറ്റിക്‌സ് അല്ല പോസിറ്റീവ് പൊളിറ്റികസിന്റെ പേരില്‍ ബിജെപിയോടൊപ്പം അണിചേരണമെന്നും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News