26 C
Kottayam
Saturday, June 6, 2026

‘പടത്തിന്റെ പേര് പോലെ കേസ് കൊടുക്കുമോ? കുഞ്ചാക്കോ ബോബൻ്റെ പാമ്പു ഡാൻസിൽ പ്രതികരണവുമായി ഔസേപ്പച്ചൻ

Must read

കൊച്ചി:’ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ പാട്ട് ഹിറ്റായതോടെ ഏറെ സന്തോഷത്തിലാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. 37 വർഷങ്ങൾക്ക് ശേഷം ‘ദേവദൂതർ പാടി” എന്ന ഗാനം വീണ്ടും പുറത്തിറങ്ങിയപ്പോൾ തനിക്കാണ് ലാഭം കിട്ടിയത് എന്ന് പറയുകയാണ് ഔസേപ്പച്ചൻ. ചാനൽ അഭിമുഖത്തിലാണ് ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനത്തിന്റെ റെക്കോർഡിങ് ഓർമ്മകൾ അദ്ദേഹം പങ്കുവച്ചത്.

‘1985 ലാണ് പാട്ട് റെക്കോർഡ് ചെയ്തത്. അന്ന് പിൽക്കാലത്ത് ലെജൻസ് ആയി മാറിയ ഒരുപാട് സംഗീതജ്ഞർ അതിന്റെ പുറകിൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അന്ന് ഞങ്ങൾ അത് എവിഎമ്മിൽ വച്ച് റെക്കോർഡ് ചെയ്യുന്നത് 50ഓളം ഓർക്കസ്ട്ര വച്ചിട്ടാണ്.’ പാട്ട് വീണ്ടും ഉപയോഗിച്ചുകൊണ്ട് വളരെ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചു എന്നും നന്ദിയോടെയാണ് ഞാൻ അത് ഓർക്കുന്നത് എന്നും ഔസേപ്പച്ചൻ പറഞ്ഞു.

ഒരു പ്രോഡക്റ്റ് ഉണ്ടാക്കാൻ ഒരു കോടി രൂപ ചെലവാകുമെങ്കിൽ അതിന്റെ പ്രമോഷന് 10 കോടി ചെലവാക്കേണ്ടി വരും. അത് പോലെയാണ് പാട്ടിൽ ചാക്കോച്ചന്റെ ഡാൻസ് വന്നതോടെ പാട്ട് വീണ്ടും ശ്രദ്ധേയമായി. അറിയാതെയാണെങ്കിലും പിന്നീടറിഞ്ഞാണെങ്കിലും സത്യത്തിൽ ലാഭം കിട്ടിയത് എനിക്കാണ്’ ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു. ‘എന്തായാലും പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാൻ ഞാൻ ഇല്ല. പാട്ട് വീണ്ടും ഉപയോഗിച്ചു. വളരെ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്. 1985 ലാണ് പാട്ട് റെക്കോർഡ് ചെയ്യപ്പെടുന്നത്. അന്ന് പിൽക്കാലത്ത് ലെജൻസായി മാറിയ ഒരുപാട് സംഗീതജ്ഞർ അതിന്റെ പുറകിൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അന്ന് ഞങ്ങൾ അത് എവിഎമിൽ വച്ച് റെക്കോർഡ് ചെയ്യുന്നത് 50ഓളം ഓർക്കസ്ട്ര വച്ചിട്ടാണ്.’

- Advertisement -

‘റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ പാട്ട് എല്ലാവർക്കും ഇഷ്ടമായി. ദാസേട്ടനാണ് പാട്ട് പാടിയിരിക്കുന്നത്. അതുകഴിഞ്ഞു ഷൂട്ട് ഒക്കെ കഴിഞ്ഞതിന് ശേഷം ഭരതേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞു ”നമുക്ക് ഒരിക്കൽ കൂടി ആ പാട്ട് റെക്കോർഡ് ചെയ്യണം” എന്ന്. അദ്ദേത്തിന്റെ സിനിമയ്ക്ക് അനുസരിച്ചുള്ള പാട്ടിന് വേണ്ടി അദ്ദേഹം അത് മാറ്റി ചിന്തിച്ചതായിരിക്കാം, നമുക്കറിയില്ലല്ലോ. ഭരതേട്ടന്റെ അപാരമായ കഥപറച്ചിലിലൂടെ ആ പാട്ട് ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറി. ഈ പാട്ട് ഹിറ്റായി. പക്ഷെ ഇന്നിപ്പോൾ ആ പാട്ട് ഒരു ഗാനമേള മൂഡിൽ ഒന്നും തന്നെ മാറ്റാതെ വളരെ വൃത്തിയായി ഒരു നോട്ടും തെറ്റാതെ ചെയ്തിട്ടുണ്ട്. ബിജു നാരായണൻ നന്നായി പാടി.’

- Advertisement -

കുഞ്ചാക്കോ ബോബന്റെ ഡാൻസിനെ കുറിച്ച് ഔസേപ്പച്ചൻ പറഞ്ഞതിങ്ങനെ ‘ഡാൻസ് എന്തുമായിക്കൊള്ളട്ടെ, ഉത്സവപ്പറമ്പിൽ ആഘോഷിക്കാൻ വന്ന ഒരു വ്യക്തി തന്റെ മനസിലെ താളവും ഭാവവും വച്ച് അതിൽ ആസ്വദിച്ച് ഡാൻസ് ചെയ്തു. നന്നായി ഡാൻസ് ചെയ്യുന്നവർക്ക് ചാക്കോച്ചൻ ചെയ്യുന്നത് പോലെ ചെയ്യാൻ പറ്റില്ല. നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു താളബോധമുണ്ട്. എന്നാൽ കുടിച്ചുകഴിയുമ്പോൾ ഈ താളം വളരെ പതിയെ ആകും. അത് ശരീര ഭാഷയിൽ ചാക്കോച്ചൻ ഗംഭീരമായി ചെയ്തു. പാട്ട് വളരെ സത്യസന്ധമായാണ് ചെയ്തിരിക്കുന്നത്. നമ്മൾ ഏതൊരു സാധനം നമ്മൾ പുറത്തേക്കിറക്കുമ്പോൾ പ്രോഡക്റ്റ് നന്നായിട്ട് കാര്യമില്ല. ഒരു പ്രോഡക്റ്റ് ഉണ്ടാക്കാൻ ഒര് കോടി രൂപ ചെലവാകുമെങ്കിൽ അതിന്റെ പ്രമോഷന് 10 കോടി ചെലവാക്കേണ്ടി വരും. അത് പോലെയാണ് പാട്ടിൽ ചാക്കോച്ചന്റെ ഡാൻസ് വന്നു കൂടുതൽ അറിയപ്പെട്ടത്. അറിയാതെയാണെങ്കിലും പിന്നീടറിഞ്ഞാണെങ്കിലും സത്യത്തിൽ ലാഭം കിട്ടിയത് എനിക്കാ.’

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

Popular this week