24.6 C
Kottayam
Friday, June 5, 2026

സ്നേഹിക്കുന്നവരെ അത്രയധികം കെയര്‍ ചെയ്യും, വെറുത്താല്‍ അടുപ്പിക്കില്ല; നയന്‍താരയെ പറ്റി അനിരുദ്ധ് രവിചന്ദര്‍

Must read

തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമാണ് നയന്‍താരയുടെ സ്ഥാനം. മലയാളസിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ നയന്‍താര സ്വപ്രയത്നത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആധിപത്യം ഉറപ്പിക്കുകയായിരുന്നു. അഭിനയജീവിതത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവാത്ത നയന്‍താരക്ക് മറ്റൊരു മുഖം കൂടിയുണ്ടെന്ന് പറയുകയാണ് സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദര്‍. വിജയ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അനിരുദ്ധ് നയന്‍താരയെ പറ്റി തുറന്നുപറഞ്ഞത്.

‘ബന്ധങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് നയന്‍താര. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നയന്‍താര വളരെ ബോള്‍ഡ് ആയ കര്‍ക്കശക്കാരിയായ നടിയാണ് എന്ന് തോന്നും. അടുത്തറിയാവുന്നവര്‍ക്ക് മനസിലാവും, നയന്‍താര സ്നേഹിക്കുന്നവരെ അത്രയധികം കെയര്‍ ചെയ്യുന്ന വ്യക്തിയാണെന്ന്. സ്നേഹിക്കുന്നവര്‍ക്ക് എന്തും കൊടുക്കാനും എന്തും ചെയ്ത് നല്‍കാനും നയന്‍സ് തയ്യാറാകും,’ അനിരുദ്ധ് പറഞ്ഞു.

‘ഒരാളോട് വെറുപ്പ് തോന്നിയാല്‍ പിന്നെ നയന്‍താര അവരെ തിരികെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ല. ഇഷ്ടം തോന്നിയാല്‍ എന്തും കൊടുക്കുകയും വിശ്വസിക്കുകയും അവരെ കംഫര്‍ട്ടായി നിര്‍ത്തുകയും ചെയ്യും. ഷൂട്ടിങും തിരക്കുകളുമായി ജീവിക്കാനാണ് നയന്‍സിന് ഇഷ്ടം. ബ്രേക്ക് എടുക്കാന്‍ പോലും താല്‍പര്യമില്ല,’ അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു.

അഭിനയം എന്ന പോലെ നയന്‍സ് താല്‍പര്യത്തോടെ ചെയ്യുന്ന രണ്ട് കാര്യങ്ങള്‍ പാചകവും ഇന്റീരിയര്‍ ഡിസൈനിങുമാണെന്നും അനിരുദ്ധ് പറഞ്ഞു. നാനും റൗഡി താന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍സും അനിരുദ്ധും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് നയന്‍താരയുടെ നിരവധി ചിത്രങ്ങളില്‍ അനിരുദ്ധ് സംഗീതസംവിധാനം ചെയ്തു.

- Advertisement -

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്, ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ലയണ്‍, വിഘ്നേശ് ശിവ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രണ്ടു കാതല്‍ എന്നിവയാണ് നയന്‍താരയുടെ പുതിയ പ്രൊജക്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week