ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ഗൂഗിള്‍

ലോസ് ഏഞ്ചല്‍സ്: ലോകമെമ്പാടുമുള്ള ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ടെക് ഭീമന്‍ ഗൂഗിള്‍. 1600 ഡോളറോ അവരവരുടെ രാജ്യത്തെ തത്തുല്യമായ തുകയോ ആണ് നല്‍കുക. കോവിഡ് സമയത്ത് ജീവനക്കാര്‍ക്കനുവദിച്ച വര്‍ക്ക് ഫ്രം ഹോം അലവന്‍സിനും ക്ഷേമ ബോണസിനും പുറമെയാണ് അധിക ബോണസ്.

കമ്പനിയുടെ ഇന്റേണ്‍സ് അടക്കം എല്ലാവര്‍ക്കും ബോണസ് ലഭിക്കും. ജനുവരി 10 മുതല്‍ ജീവനക്കാരെ ഓഫീസിലെത്തിക്കാന്‍ കമ്പനി പദ്ധതിയിട്ടരുന്നുവെങ്കിലും ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനവും വാക്സിനേഷനോടുള്ള ചില ജീവനക്കാരുടെ എതിര്‍പ്പും മൂലം വര്‍ക്ക് ഫ്രം ഹോം തുടരാന്‍ കഴിഞ്ഞ ആഴ്ചയാണ് കമ്പനി തീരുമാനിച്ചത്.

ബോണസിനായി മൊത്തം എത്ര തുക ചിലവാകുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ആഭ്യന്തര സര്‍വേയില്‍ ജീവനക്കാരുടെ സുസ്ഥിതിയില്‍ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 500 ഡോളറിനൊപ്പം മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്ന ക്ഷേമ ബോണസ് അനുവദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News