KeralaNews

മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍:മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുറവന്‍കാട് കൊച്ചുകുളം വീട്ടില്‍ ഷീല ജയരാജ് (50) വാഹനാപകടത്തില്‍ മരിച്ചു.ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

മുരിയാട് പഞ്ചായത്തിലെ തന്നെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ഗോപിയുമൊത്ത് ആനന്ദപുരത്തുള്ള ആയുര്‍വേദ ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബസ് ഷീലയുടെ ശരിരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.പരിക്കേറ്റ രതി ഗോപിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി പി ഐ പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ഷീല പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button