മംഗളൂരു: മംഗളൂരു നഗരത്തില്‍ വീണ്ടും കൊലപാതകം. ബജ്റംഗ്ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം കിന്നിപ്പടവ് ബാജ്‌പെയിലാണ് സംഭവം. ഒരു സംഘം യുവാക്കള്‍ സുഹാസ് ഷെട്ടിയെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാനപ്രതിയാണ് സുഹാസ് ഷെട്ടി. യുവമോര്‍ച്ചാ നേതാവ് പ്രവീര്‍ നെട്ടാരുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

