28.7 C
Kottayam
Wednesday, June 10, 2026

വധശ്രമക്കേസ്;ബി.ജെ.പി. കൗൺസിലറെ പിടികൂടിയത് രാത്രി വീടുവളഞ്ഞ്, സുഗതൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ,നാടകീയ രം​ഗങ്ങൾ

Must read

തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ ബി.ജെ.പി. കൗൺസിലറെ അർധരാത്രിയിൽ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത് പോലീസ്. നാടകീയതകൾക്കൊടുവിൽ സംഭവസ്ഥലത്തുെവച്ച് വെടിയുതിർത്താണ് സംഘർഷാന്തരീക്ഷത്തിൽ കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെയാണ് ചൊവ്വാഴ്ച രാത്രിയിൽ വട്ടിയൂർക്കാവ് പോലീസ് പിടികൂടിയത്.

കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ സുഗതൻ പ്രതിയായിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഏഴാം തീയതി ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനായ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ.യ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു.

- Advertisement -

എന്നാൽ, സുഗതൻ പോലീസിനുമുന്നിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് വട്ടിയൂർക്കാവ് പോലീസ് സുഗതനായുള്ള അന്വേഷണം ഊർജിതമാക്കിയത്. സുഗതൻ വട്ടിയൂർക്കാവ് സി.പി.ടി. ജങ്ഷനിലെ വീട്ടിലുണ്ടെന്നറിഞ്ഞ് ചൊവ്വാഴ്ച രാത്രി പോലീസ് സ്ഥലത്തെത്തി. എസ്.എച്ച്.ഒ. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുവളഞ്ഞാണ് അറസ്റ്റിനു ശ്രമിച്ചത്.

- Advertisement -

സുഗതന്റെ ഭാര്യയുൾപ്പെടെയുള്ളവർ അറസ്റ്റ് നടപടികൾ എതിർത്ത് രംഗത്തെത്തി. തുടർന്ന് സുഗതനെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് ബി.ജെ.പി. പ്രവർത്തകരും നാട്ടുകാരിൽ ചിലരും എത്തി പോലീസിനെ തടയാൻ ശ്രമിച്ചത്. ഈ സമയത്താണ് എസ്.എച്ച്.ഒ. വിപിൻ ആകാശത്തേക്ക് വെടിവെച്ച് സ്ഥലത്ത് തടിച്ചുകൂടിയവരെ പിന്തിരിപ്പിച്ചത്.

തുടർന്ന് സുഗതനെ കസ്റ്റഡിയിലെടുത്ത് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പിന്നീട് കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ചു. നേരത്തേതന്നെ പല ക്രിമിനൽ കേസുകളിലും പ്രതിയായിരുന്ന സുഗതൻ റൗഡി ലിസ്റ്റിലുൾപ്പെട്ടിരുന്നു. കാപ്പ ചുമത്തുകയും ചെയ്തിരുന്നു.

- Advertisement -

ഇതിനിടെയാണ് ബി.ജെ.പി. സുഗതനെ വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം വട്ടിയൂർക്കാവിൽ പോലീസും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ പലതവണ സംഘർഷമുണ്ടായിട്ടുണ്ട്. എസ്.എച്ച്.ഒ. വിപിനെതിരേ ബി.ജെ.പി. വലിയ സമരവും സംഘടിപ്പിച്ചിരുന്നു.ഇതേത്തുടർന്ന് വിപിൻ അവധിയിൽ പ്രവേശിച്ചു. പിന്നീട് അവധി കഴിഞ്ഞെത്തിയപ്പോഴാണ് സുഗതനെതിരേയുള്ള ഹൈക്കോടതി വിധി വരുന്നത്.

വട്ടിയൂർക്കാവിൽ വൻ പോലീസ് സന്നാഹത്തോടെയാണ് സുഗതനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയത്. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽനിന്നും എ.ആർ. ക്യാമ്പിൽനിന്നും പോലീസ് എത്തിയിരുന്നു. പോലീസ് വാനിലാണ് സുഗതനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലും പിന്നീട് കന്റോൺമെന്റ് സ്റ്റേഷനിലും എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൗഹൃദമുണ്ടാക്കി റിട്ട. ഉദ്യോഗസ്ഥന്റെ 20 ലക്ഷം തട്ടി,ഭീഷണി; സ്ത്രീ അറസ്റ്റിൽ, പ്രിൻസിയുടെ കെണിയിൽ അകപ്പെട്ടത് നിരവധിപേർ

ഒറ്റപ്പാലം: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാർഡനിൽ പ്രിൻസി(46)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയിലാണ്...

സി.ബി.എസ്.ഇ. പുനർമൂല്യനിർണയം തുടങ്ങി, ഉപയോഗിക്കുന്നത് സ്വന്തം പോർട്ടൽ

ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കു വഴിവെച്ച സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയം തുടങ്ങി. ഓൺസ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം.) വഴി ഡിജിറ്റൽ മൂല്യനിർണയംതന്നെയാണ് നടത്തുന്നതെങ്കിലും നേരത്തേ പരാതിക്കിടയാക്കിയ സ്വകാര്യ കരാർ കമ്പനിയെ ഒഴിവാക്കി. ഐ.ഐ.ടി....

സ്വർണം പൊട്ടിക്കൽ കേസ്: അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

കണ്ണൂർ: മലപ്പുറം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന പ്രമുഖ സ്വർണ്ണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പാർട്ടി ബ്രാഞ്ച് സെക്രട്ടറിയെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഔദ്യോഗികമായി...

രണ്ട് വർഷമായി കേരളത്തിൽ താമസം; മതിയായ രേഖകളില്ലാത്ത ബംഗ്ലാദേശി യുവതി കാഞ്ഞങ്ങാട്ട് പിടിയിൽ

കാഞ്ഞങ്ങാട്: മതിയായ രേഖകളില്ലാതെ സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശ് യുവതി പിടിയിൽ. 31-കാരിയായ ബംഗ്ലാദേശ് സ്വദേശിനി സൽമ കാത്തുൽ ആണ് ഹൊസ്ദുർഗ് പോലീസിന്റെ പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ സി.പി. ജിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാഞ്ഞങ്ങാട്...

മീനാക്ഷി നടരാജന്റെ പത്രിക തള്ളി; കോൺഗ്രസിന് വൻ തിരിച്ചടി, മധ്യപ്രദേശിൽ ബിജെപിയുടെ ട്വിസ്റ്റ്

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടി സ്ഥാനാർഥിയായ മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ ഒരു കേസിനെ കുറിച്ചുള്ള വിവരം മറച്ചുവെച്ചെന്ന ബിജെപിയുടെ പരാതി കണക്കിലെടുത്താണ് പത്രിക...

Popular this week