28.4 C
Kottayam
Saturday, June 6, 2026

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് നേരെ വധശ്രമം, പുടിൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

Must read

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്. യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനറൽ ജി വി ആർ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടാണ് യൂറോ വീക്ക്‌ലി ന്യൂസ് മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്രാ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനെ ഉദ്ധരിച്ച്  റഷ്യൻ പ്രസിഡന്‍റിന് നേരെ വധശ്രമമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വധശ്രമം നടന്നു എന്ന് പറയുന്ന റിപ്പോർട്ടിൽ എപ്പോഴാണ് വധശ്രമം ഉണ്ടായെന്നകാര്യം വ്യക്തമാക്കിയിട്ടില്ല.

ജനറൽ ജി വി ആർ ടെലഗ്രാം ചാനലിലെ വിവരങ്ങൾ അനുസരിച്ച്, പുടിന്റെ ലിമോസിൻ വാഹനത്തിന്‍റെ ഇടത് മുൻ ചക്രത്തിൽ വലിയ ശബ്ദത്തോടെ എന്തോ വന്ന് ഇടിച്ചെന്നാണ് യൂറോ വീക്കിലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനത്തിന് മുന്നിൽ പുക ഉയർന്നുവെങ്കിലും വേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് ഓടിച്ച് രക്ഷപ്പെട്ടെന്നാണ് പറയുന്നത്. സംഭവത്തിൽ റഷ്യൻ പ്രസിഡന്റിന് പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് റഷ്യയിൽ നിരവധി അറസ്റ്റുകൾ നടന്നതായും റിപ്പോർട്ട് പറയുന്നു. news.co.au പോലുള്ള മറ്റ് വാർത്താ ഏജൻസികളും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോഴാണ് റഷ്യൻ പ്രസിഡന്‍റിന് നേരെ വധശ്രമമുണ്ടായതെന്നാണ് റിപ്പോർട്ട് പറയുന്നത്.

റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതു മുതൽ പുടിനെതിരെ നിരവധി ഭീഷണികൾ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വധശ്രമം ഉണ്ടായെന്നാണ് സൂചന. എന്തായാലും ഇക്കാര്യത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുടിനും ഇത് സംബന്ധിച്ച പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം അഞ്ച് തവണയെങ്കിലും വധശ്രമത്തെ അതിജീവിച്ചതായി പുടിൻ  2017 ൽ വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

Popular this week