കോതമംഗലം: വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പെൺസുഹൃത്തിനെ ക്രൂരമായി മർദിച്ച്, കൈകൾ കൂട്ടിക്കെട്ടി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കുന്നത്തുനാട് സ്വദേശി നിധിൻ (26) ആണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്. ക്രൂരമായ മർദനമേറ്റ് ബോധരഹിതയായ യുവതി മരിച്ചെന്ന് കരുതിയാണ് പ്രതി കൈകൾ കെട്ടിയിട്ട ശേഷം വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.
ദീർഘനാളായി അടുപ്പത്തിലായിരുന്ന ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അടുത്ത കാലത്തായി ഈ ബന്ധത്തിൽ നിന്നും വിവാഹ ഉടമ്പടിയിൽ നിന്നും പിന്മാറണമെന്ന് നിധിൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കോതമംഗലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


