വൃദ്ധ ദമ്പതികളെ കൊന്ന കേസിലെ പ്രതി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍

കൊച്ചി: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ വടക്കേക്കര പോലീസ് പിടികൂടി. വടക്കേക്കര നീണ്ടൂര്‍ മേക്കാട്ട് വീട്ടില്‍ ജോഷി (42)യെയാണ് അറസ്‌റ് ചെയ്തത്. 2014 ഏപ്രില്‍ മാസം മൂന്നാം തീയതി തുരുത്തിപ്പുറം മടപ്ലാതുരുത്ത് ഭാഗത്ത് വൃദ്ധ ദമ്പതികളെ കൊന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

മലപ്പുറം പുളിക്കല് ചെറുകാവ് ചെറുകുത്ത് വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ലോഗ് പെന്റിംഗ് കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക് ഉദ്യോഗസ്ഥര്‍ക്ക് നര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .

അന്വേഷണ സംഘത്തില്‍ ആലുവ ഡിവൈഎസ്പി  റ്റി.എസ്സിനോജ്, ഇന്‍സ്‌പെക്ടര്‍ എംകെ രമേഷ്, എഎസ്ഐ നിജു കെ ഭാസ്‌കര്‍, എസ്.സി.പി.ഒ സെബാസ്റ്റ്യന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News