ജോലിയില്‍ നിന്ന് പുറത്താക്കിയ മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊലപ്പെടുത്തി
മുംബൈ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ ഗണേഷ് പവാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ട്യൂട്ടോറിയല്‍ സ്ഥാപനം നടത്തുകയായിരുന്ന മായങ്ക് മണ്ഡോടാണ് കൊല്ലപ്പെട്ടത്. പിരിച്ചുവിട്ട ഇയാള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കിയില്ല എന്നും ആരോപണമുണ്ട്. ഞായറാഴ്ച വൈകുന്നേരം 6.30- ഓടെ മണ്ഡോട്ടിന്റെ സ്ഥാപനത്തിലെത്തിയ ഗണേഷ് പവാര്‍ ഇയാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിനിടെ പ്രതി ഗണേഷ് പവാര്‍ മണ്ഡോട്ടിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.
ഫെബ്രുവരി 20-തിനാണ് ഗണേഷ് ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ സെപ്തംബര്‍ 18- ന് ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഒരുമാസത്തെ ശമ്പളവും നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ഗണേഷ് പവാര്‍ ആരോപിക്കുന്നു. മേലുദ്യോഗസ്ഥന്റെ നടപടിയിലുണ്ടായ ദേഷ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണം. ആക്രമണത്തില്‍ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്.