കോട്ടയം:മാനസികവിഭ്രാന്തിയിൽ അലഞ്ഞു തിരിഞ്ഞ് നടന്ന യുവാവിനെ ഭക്ഷണം വാങ്ങി നല്കിയ ശേഷം തമ്പലക്കാട് ആശ്രമത്തിൽ എത്തിച്ചു മാതൃകയായി മുണ്ടക്കയം പോലീസ്.
ശനിയാഴ്ച രാവിലെ 10.00 മണിയോടെ മുണ്ടക്കയം സ്റ്റേഷൻ പരിധിയിലെ ചിറ്റടി ഭാഗത്ത് ദേശീയപാത 183- റോഡിലൂടെ മാനസിക വിഭ്രാന്തിയിൽ ഇ ചെറുപ്പക്കാരൻ അലക്ഷ്യമായി അലഞ്ഞുതിരിഞ്ഞ് നടക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മുണ്ടക്കയം സിഐ ഷൈൻ കുമാറിനെ അറിയിച്ചു.
അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം പി ആർ ഒ എസ്.ഐ സജി കുര്യാക്കോസ് , ജനമൈത്രി ബീറ്റ് ഓഫീസർ ഗ്രേസ് എസ് ഐ ബാബു സി പി ഓ മാരായ ഷെഫീഖ് , ജോഷി,അഖിൽ ,ശരത്ത് എന്നിവർ സ്ഥലത്ത് എത്തുകയും ഇ ചെറുപ്പക്കാരന് ഭക്ഷണം വാങ്ങി നൽകി അനുനയിപ്പിച്ച് പേരും വിലാസവും മനസ്സിലാക്കി.
ബാംഗ്ലൂർ വെള്ളാർ കട്ട, വേണുഗോപാൽ നഗർ,വേലായുധൻ മകൻ , വിമൽ കുമാർ (37) എന്ന യുവാവിനെ പോലീസ് വാഹനത്തിൽ കയറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് കോവിസ് 19 പരിശോധനക്ക് വിധേയനാക്കിയ ശേഷം കാഞ്ഞിരപ്പള്ളി തമ്പലക്കാട് പെനുവേൽ ആശ്രമ അധനികൃതരുടെ സംക്ഷണയിൽലാക്കുകയും ചെയ്തു.